കോഴിക്കോട്: സമൂഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ സർക്കാർ ശാശ്വത പരിഹാരം തേടണമെന്ന് ഐ എസ് എം യൂത്ത് മജിലിസ് ആവശ്യപ്പെട്ടു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻ്റ് ഡോ. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡൻ്റ് ഇൽയാസ് പാലത്ത് അധ്യക്ഷത വഹിച്ചു. എം.ടി അബ്ദുൽ ഗഫൂർ, ടി.പി. ഹുസൈൻ കോയ, ഷാഫി പുൽപ്പള്ളി, അഫീഫ് ഹമീദ്, നബീൽ, ലുഖ്മാൻ മമ്പാട്, നിസാർ,കെ.പി. ഷൗക്കത്തലി,സാജിദ് റഹ്‌മാൻ ഫാറൂഖി, ശബീർ രാരങ്ങോത്ത്, അബൂബക്കർ പുത്തൂർ എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. സെക്രട്ടറി നവാസ് അൻവാരി സ്വാഗതവും വൈസ് പ്രസിഡൻ്റ് മിസ്ബാഹ് ഫാറൂഖി നന്ദിയും പറഞ്ഞു.
