ലഹരിക്കെതിരെ ജാഗ്രത ബോധനവുമായി ആരാമ്പ്രം മെക്- 7 സൗഹൃദ ഇഫ്താർ

Kozhikode

കോഴിക്കോട്: ആത്മ സംസ്ക്കരണത്തിൻ്റെ പവിത്ര ദിനങ്ങളിൽ സാഹോദര്യ സന്ദേശമുണർത്തിയും ലഹരി വിപത്തിനെതിരെ ജാഗ്രത ബോധനം നൽകിയും മെക്-7 ആരാമ്പ്രം യൂണിറ്റിൻ്റെ ആഭിമുഖത്തിൽ ഇഫ്താർ സംഗമം നടത്തി. ലഹരിയുടെ ചതിക്കുഴികളും സാമൂഹിക ആഘാതങ്ങളും യുവ സമൂഹത്തെ ബോധ്യപ്പെടുത്താൻ സമൂഹത്തിൻ്റെ അടിസ്ഥാന തലങ്ങളിൽ ബോധവൽക്കരണം ആവശ്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സൗഹൃദ സംഗമത്തിൻ ശുക്കൂർ കോണിക്കൽ ഇഫ്താർ സന്ദേശം നൽകി. ചന്ദ്രൻ മാസ്റ്റർ , ആരാമ്പ്രം മെക്-7 കോ ഓർഡിനേറ്റർ പി.പി. ഇസ്മായിൽ , പി.കെ സൈതൂട്ടി , കെ.പി. അബ്ദുൽ സമദ് , വി. അശ്റഫ് മാസ്റ്റർ, കെ.എം ഷഫീഖ് പ്രസംഗിച്ചു.