വഖഫ് നിയമ ഭേദഗതിക്കെതിരെ ജന്തർ മന്ദിർ ധർണയിൽ കെ.എൻ.എം മർകസുദഅവയും

Kozhikode

കോഴിക്കോട് : നിർദിഷ്ഠ വഖഫ് നിയമ ഭേദഗതിക്കെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡിൻ്റെ നേതൃത്വത്തിൽ ദില്ലി ജന്തർ മന്ദറിൽ നടന്ന പ്രതിഷേധ ധർണയിൽ കെ.എൻ.എം മർകസുദ്ദഅവ യും പങ്കാളിയായി.

കെ. എൻ. എം മർകസുദഅവ സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.പി.മുഹമ്മദ് ഹനീഫ ധർണയെ അഭിസംബോധന ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. എ.പി നൗഷാദ് ആലപ്പുഴയും ധർണയിൽ പങ്കെടുത്തു.