ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ മുഴുവൻ മനുഷ്യരും ഒന്നിക്കണം: നാസർ മുണ്ടക്കയം

Kozhikode

കോഴിക്കോട് : ദുരിതമനുഭവിക്കുന്നവരുടെയും പ്രയാസപ്പെടുന്നവരുടെയും കണ്ണീരൊപ്പാൻ കാരുണ്യമുള്ള മുഴുവൻ മനുഷ്യരും ഒന്നിക്കണമെന്ന് ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡൻറ് നാസർ മുണ്ടക്കയം അഭിപ്രായപ്പെട്ടു. കോഴിക്കോട് സൗത്ത് ജില്ല സംഘടിപ്പിച്ച പെരുന്നാൾ പുടവയുടെ ജില്ലാതല വിതരണോദ്ഘാടനം കോഴിക്കോട് സി ഡി ടവറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ റഹ്മത്തുള്ള സ്വലാഹി, അസ്‌ലം എം.ജി നഗർ, ശജീർഖാൻ, സമീർഖാൻ എന്നിവർ പങ്കെടുത്തു.