പടിഞ്ഞാറത്തറ ടൌണില്‍ ഓവുചാലും ഫുട്പാത്തും നിർമ്മിക്കണം

Wayanad

പടിഞ്ഞാറത്തറ: ടൗണിലെ ഏറ്റവും ഗതാകത കുരിക്ക് അനുഭവപ്പെടുന്ന ഭാഗമാണ് വരാമ്പറ്റ റോഡ്. നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തിയിൽ ഈ ഭാഗത്ത് റോഡിലേക്ക് തള്ളി നില്ക്കുന്ന കടകളുടെ ഭാഗങ്ങൾ നീക്കം ചെയ്ത ഓവുചാലും ഫുട്പാത്തും നിർമ്മിക്കണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോമോൻ വയനാട് ആവശ്യപ്പെട്ടു. നിർദ്ധിഷ്ട പുഴിത്തോട് പടിഞ്ഞാറത്തറ റോഡിന്റെ പ്രവേശനഭാഗം വീതിയില്ലാത്തതിനാല്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. കാലപഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന് നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.