വിജ്ഞാന കൗതുകം ബാല ശാസ്ത്ര കോൺഗ്രസ്: വീടുകൾ ഹരിത ഭവനങ്ങളാക്കി മാറ്റണം

Wayanad

മീനങ്ങാടി: സയൻസ് ടെക്നോളജി എഡ്യുക്കേഷൻ ആൻ്റ് റിസേർച്ച് സെൻ്റർ വയനാട് നടത്തിവരുന്ന വിജ്ഞാന കൗതുകം പരിപാടിയുടെ പത്താം എപ്പിസോഡ് “വിജ്ഞാന കൗതുകം ബാല ശാസ്ത്ര കോൺഗ്രസ് എല്ലാ വീടുകളും ഹരിത ഭവനങ്ങളാക്കി മാറ്റണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു.

ഗവേഷണാത്മക പ0നത്തിൻ്റെ പാതകളിലൂടെ സഞ്ചരിച്ച് അവർ തയ്യാറാക്കിയ ഗവേഷണ പ്രോജക്ടുകൾ കൂട്ടുകാരുടെ മുൻപിൽ അവതരിപ്പിച്ചു .”വയനാട്ടിലെ ഹരിത ഭവനങ്ങൾ ഒരു പഠനം” എന്ന വിഷയമാണ് പ0ന വിധേയമാക്കിയത്.കൂട്ടായ ചർച്ചയിലൂടെ രൂപപ്പെടുത്തിയ ചോദ്യാവലി ഉപയോഗിച്ച് വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ പ0നം നടത്തി. കാർബൺ ഉല്പാദനം കുറയ്ക്കാൻ സഹായിക്കുകയും, ആരോഗ്യം, പോഷകാഹാരം കൃഷി തുടങ്ങിയ മേഖലകളിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തകയും ചെയ്യുന്ന ഭവനങ്ങളാണ് ഹരിത ഭവനങ്ങൾ. വീടും പരിസരവും, ഊർജ സംരക്ഷണം ജലസംരക്ഷണം, മാലിന്യ പരിപാലനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഭാഗങ്ങളാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്.മാലിന്യ പരിപാലനത്തിൽ ഹരിത കർമ്മ സേനയുടെ സഹായത്തോടെ മുന്നേറ്റം ഉണ്ടായിട്ടുണ്ട്.

വൈദ്യത ഊർജ സംരക്ഷണത്തിൽ എൽ.ഇ.ഡി ബൾബുകളും ട്യൂബുകളും ഉപയോഗിക്കുന്ന കാര്യത്തിൽ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാൽ സൗരോർജം ഉപയോഗപ്പെടുത്തൽ ഇലട്രിക് വാഹനങ്ങളുടെ ഉപയോഗം ,മറ്റു ഹരിത ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവ വളരെ കുറവാണെന്നു് പഠനത്തിലുടെ മന:സ്സിലായി. വീടുകൾ ഹരിതഭവനം ആക്കുന്നതിനുള്ള നിർദ്ദേശങ്ങളും കുട്ടികൾ മുന്നോട്ടുവെച്ചു.

ബാല ശാസ്ത്ര കോൺഗ്രസ് സമഗ്ര മൂല്യ നിർണ്ണയത്തിൻ്റെ പരീക്ഷണശാല കൂടിയായി.പ്രോജക്ട് അവതരണം കൂടാതെ ഒരേ സമയം ഓരോ കുട്ടിയ്ക്കും വിവിധ പരിക്ഷണങ്ങൾ ചെയ്ത് കണ്ടെത്തലുകൾ നടത്താനും അവസരം നല്കി. ലെൻസുകൾ, കോൺകേവ് ദർപ്പണങ്ങൾ, സമതല ദർപ്പണങ്ങൾ ഇവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും, പി.എച്ച് മുല്യം നിർണ്ണയിക്കൽ, ന്യൂട്രലൈഷൻ എന്നീ പരീക്ഷണങ്ങളുമാണ് കുട്ടികൾ ചെയ്തത്. സൂചനകളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക്പരീക്ഷണങ്ങൾ ചെയ്യുവാനും, ഉപകരണങ്ങൾ ഉപയോഗിക്കുവാനും, നിഗമനങ്ങളിൽ എത്തി റിപ്പോർട്ട് തയ്യാറാക്കാനും ഉള്ള ശേഷിയാണ് പരിശോധിച്ചു. നല്ല രീതിയിൽ കുട്ടികൾ പരീക്ഷണങ്ങൾ ചെയ്തു.
ഓരോ കുട്ടിയും മഴ മാപിനി നിർമ്മിച്ചു കൊണ്ടുവന്ന് ഉപയോഗിക്കുന്ന രീതിയും കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഫലമായി ഉണ്ടാകുന്ന ഉരുൾപൊട്ടൽ വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുടെ മുന്നറിയിപ്പിന് എങ്ങനെ മഴ മാപിനി ഉപയോഗപ്പെടുത്താം എന്നും കുട്ടികൾ വിശദീകരിച്ചു.

വിവിധ പ്രകാശിക ഉപകരണങ്ങൾ ഉപയോഗിച്ച് വിവിധ പരീക്ഷണങ്ങൾ കുട്ടികൾ ചെയ്തുകൊണ്ടാണ് മൂല്യനിർണ്ണയ പ്രവർത്തനങ്ങളിലേയ്ക്ക് പ്രവേശിച്ചത്.
വിജ്ഞാന കൗതുകം ബാലശാസ്ത്ര കോൺഗ്രസിൻ്റെ ഉദ്ഘാടനം കെ.ബി.അനിൽകുമാർ ഹെഡ് മാസ്റ്റർ ജി.എൽ.പി.എസ്കെ കെല്ലൂർ പ്രിസം ഉപയോഗിച്ച് വർണ്ണരാജി ഭിത്തിയിൽ വീഴ്ത്തി നിർവ്വഹിച്ചു.

പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നല്കും. മൂന്നു പ്രവർത്തനങ്ങളും വിലയിരുത്തി കണ്ടെത്തിയ മികച്ച വിദ്യാർത്ഥികൾ അക്ഷര സി.എം., അനുനന്ദ് പി.വി, മിഷൽവി .എം ,സിനിഗ്ധ പി.സ്., തപൻ ദീപ്, റിയാൻ റാസ യു കെ, ആൻ റേച്ചൽ, അൽജിൻ ജോജി, ആദിലക്ഷ്മി പി. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ നടത്തിയവർ ജോ മിഷ് പി.ജെ ,ഷിബു എ. കെ, അനിൽകുമാർ കെ.ബി, വൈക്കിംഗ്,ജോസ് എ .ജെ, മത്തായി എം.പി., പി. യു. മർക്കോസ് പ്രൊഫ.കെ ബാലഗോപാലൻ (ചെയർമാൻ സ്‌റ്റെർക്ക്) സമാപന സന്ദേശം നല്കി. പി.ആർ.മധുസൂദനൻ (വൈസ് ചെയർമാൻ) എം.എം.ടോമി (സി.ഇ.ഒ.) പി.കെ.രാജപ്പൻ (മെമ്പർ) റജീന തുടങ്ങിയവർ നേതൃത്വം നല്കി.