ധർമ്മ സമര സംഗമം

Kozhikode

കോഴിക്കോട് : ധർമ്മസമരത്തിന്റെ വിദ്യാർത്ഥി കാലം’ എന്ന പ്രമേയം ഉയർത്തിപ്പിടിച്ചുകൊണ്ട് മേയ് 11ന് വിസ്ഡം സ്റ്റുഡൻസ് സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസിന്റെ പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് സിറ്റി മണ്ഡലത്തിൽ ധർമ്മസമര സംഗമങ്ങൾ സംഘടിപ്പിച്ചു.

മണ്ഡലത്തിലെ കുണ്ടുങ്ങൽ, മുഖദാർ, ഇടിയങ്ങര അങ്ങാടികൾ സംഘടിപ്പിച്ച സംഗമങ്ങൾക്കുശേഷം കുറ്റിച്ചിറയിൽ സമാപന സംഗമവും നടത്തി. കൗൺസിലർ എസ് കെ അബൂബക്കർ കോയ, കുണ്ടങ്ങൽ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി മഹബൂബ്, മുഖദാർ ജുമഅത്ത് പള്ളി മഹല്ല് സെക്രട്ടറി എം പി അബ്ദുമോൻ, നോർത്ത് ഇടിയങ്ങര റസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ വി സുൽഫിക്കർ എന്നിവർ അതിഥികളായി വിവിധ സംഗമങ്ങളിൽ പങ്കെടുത്തു.

യുവ ഇസ്ലാഹി പ്രഭാഷകൻ ശരീഫ് കാര, ജാമിയ അൽ ഹിന്ദ് വിദ്യാർത്ഥി പി സി മുജ്തബ, സുഹൈൽ കല്ലായി, പിസി ജംഷീർ എന്നിവർ പ്രമേയ വിശദീകരണങ്ങൾ നടത്തി. കെ വി മുഹമ്മദ് സാബിർ, കെ വി മുഹമ്മദ് ശുഹൈബ്, സി വി ഹാരിസ്, മുഹമ്മദ്, ബാസിൽ, കെഎം സിയാദ്, ഇ വി എം സഹീർ, വി സാബിർ എന്നിവർ പ്രസംഗിച്ചു.
ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും ധാർമിക ബോധമുള്ള വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കലുമാണ് സംഗമങ്ങളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അങ്ങാടികളിലും കടകളിലും കേരള സ്റ്റുഡൻസ് കോൺഫറൻസിന്റെ സന്ദേശ വിതരണവും നടത്തി.