നാഷണൽ കോളേജിൽ ‘ഇൻസൈറ്റ് ഒ’ നാഷണൽ’ ന്‍റെ ഭാഗമായി റീജിയണൽ പാസ്പോർട്ട് ഓഫീസർ നിജോ വർഗീസ് IIS വിദ്യാർത്ഥികളുമായി സംവദിച്ചു

Thiruvananthapuram

തിരുവനന്തപുരം: നാഷണൽ കോളേജിലെ ‘ഇൻസൈറ്റ് ഒ’ നാഷണൽ’ എന്ന വിദ്യാർത്ഥി സൗഹൃദ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സിവിൽ സർവ്വിസ് സപ്പോർട്ട് സെൻററിലെ വിദ്യാർത്ഥി കളുമായി തൻറെ ജീവിതാനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് റീജിയണൽ പാസ്പോര്ട്ട് ഓഫീസറും മുൻ ദൂരദർശൻ ന്യൂസ് മേധാവിയുമായിരുന്ന നിജോ വർഗീസ് IIS സംവദിച്ചു. നിശ്ചയദാർഢ്യം കൃത്യമായ പഠനവും സാമൂഹിക കാഴ്ചപാടിലൂടെ വ്യക്തമായ ദിശാബോധവും നേടി മുന്നോട്ടുപോകുവാനുള്ള മാനസികകരുത്തുമാണ് സിവിൽ സർവീസിലേക്കുള്ള ബാലപാഠമെന്ന് തൻറെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ അദ്ധേഹം പറഞ്ഞു.