പത്മശ്രീ ഐ എം വിജയന് തലസ്ഥാനത്തിന്‍റെ ആദരം

Thiruvananthapuram

തിരുവനന്തപുരം: പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീഡിയ ഫുട്ബോൾ ലീഗ് ഏപ്രിൽ 3 മുതൽ 6 വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. അച്ചടി -ദൃശ്യ മാധ്യമങ്ങളുടെ 12 ടീമുകൾ 4 ഗ്രൂപ്പുകളിലായാണ് മത്സരിക്കുക. വനിതാ മാധ്യമപ്രവർത്തകർക്കായി പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. പത്മശ്രീ ഐ എം വിജയന് തലസ്ഥാനത്തിൻ്റെ ആദരം നൽകുന്ന ചടങ്ങ് ഏപ്രിൽ 6ന് വൈകിട്ട് 5 മണിക്കായിരിക്കും. സമാപന ദിവസം കേരളത്തിൻ്റെ അഭിമാനങ്ങളായ മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും തമ്മിലുള്ള മത്സരവും അരങ്ങേറും.

ഐ എം വിജയൻ ഇലവനും ജോപോൾ അഞ്ചേരി ഇലവനുമായുള്ള മത്സരത്തിൽ ഇരുടീമുകളിലായി ഐഎം വിജയൻ , യു.ഷറഫലി , ജോപോൾ അഞ്ചേരി , സി.വി പാപ്പച്ചൻ, മാത്യു വർഗീസ്, കെ ടി ചാക്കോ, ജിജു ജേക്കബ് , ആസിഫ് സഹീർ, ശിവകുമാർ , കുരികേഷ് മാത്യു, വിപി ഷാജി, അപ്പുക്കുട്ടൻ,ഗണേഷ്,ശ്രീഹർഷൻബി.എസ്, ഇഗ്നേഷ്യസ്, പി.പി.തോബിയാസ്, അലക്സ്എബ്രഹാം, ജോബി, സുരേഷ് കുമാർ,എബിൻ റോസ്, സുരേഷ്, എസ്.സുനിൽ, , ഉസ്മാൻ, അജയൻ എന്നിവർ കളത്തിലിറങ്ങും. ടൂർണമെന്റിന്റെ ലോഗോ യു. ഷറഫലി പ്രകാശനം ചെയ്തു .

വാർത്താ സമ്മേളനത്തിൽ കേരളാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ താരവുമായ യു ഷറഫലി , പ്രസ് ക്ലബ് പ്രസിഡന്റ് പി ആർ പ്രവീൺ , സെക്രട്ടറി എം രാധാകൃഷ്ണൻ, മാനേജിംഗ് കമ്മിറ്റി അംഗം എ ജയമോഹൻ, കോവളം സതീഷ് കുമാർ, ജോയ് നായർ എന്നിവർ പങ്കെടുത്തു .