സർവീസ് പെൻഷൻകാർ പ്രക്ഷോഭത്തിലേക്ക്; ഏപ്രിൽ 2 ന് ട്രഷറികൾക്ക് മുന്നിൽ ധർണ്ണ

Kannur

തളിപ്പറമ്പ: കഴിഞ്ഞ പെൻഷൻ പരിഷ്ക്കരണത്തിലെ ക്ഷാമാശ്വാസ കുടിശിക ,12-ാം പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ നിയമിക്കാത്തത് തുടങ്ങി സർവീസ് പെൻഷൻകാരുടെ 8 അവകാശങ്ങളും ആനുകുല്യങ്ങളും ഉത്തരവായതും നൽകാനുള്ളതും ഒന്നൊന്നായി പിണറായി സർക്കാർ തടഞ്ഞുവെക്കുകയും കവരുകയും ചെയ്യുന്ന അവകാശ നിഷേധത്തിന്നെതിരെ ഏപ്രിൽ 2 ന് ട്രഷറികൾക്ക് മുന്നിൽ കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ) സംസ്ഥാന വ്യാപകമായി ധർണ്ണയും പ്രകടനവും നടത്തും. തുടർ മാസങ്ങളിൽ ഭരണ കേന്ദ്രങ്ങളിൽ സത്യാഗ്രഹവും ധനമന്ത്രിയുടെ വസതിയിലേക്ക് മാർച്ചും നടക്കും.തളിപ്പറമ്പ താലൂക്ക് പരിസരത്ത് നിന്ന് രാവിലെ 9.30ന് പ്രകടനം ആരംഭിക്കും. തളിപ്പറമ്പ സബ്ട്രഷറിക്ക് മുന്നിൽ രാവിലെ 10 മുതൽ 1 മണി വരെ നടക്കുന്ന ധർണ്ണ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.വി ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിക്കും.

കോൺഗ്രസ് മന്ദിരത്തിൽ നടന്ന ബ്ലോക്ക് നേതൃയോഗം സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.വി പ്രേമരാജൻ,ജില്ലാ സെക്രട്ടറി. പി സുഖദേവൻ, അപ്പലറ്റ് കമ്മിറ്റി ചെയർമാൻ പി. കൃഷ്ണൻ. സംസ്ഥാന കൗൺസിലർമാരായ പി.ഗോവിന്ദൻ, പി.ജെ. മാത്യു . ജില്ലാ സെക്രട്ടേറിയറ്റംഗം കെ.മധു, കമ്മറ്റി അംഗ ങ്ങളായ കുഞ്ഞമ്മ തോമസ്, ആർ.കെ ഗംഗാധരൻ, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ കെ.പി ആദം കുട്ടി, പപ്പൻ മുറിയാത്തോട് എന്നിവർ സംസാരിച്ചു.