അവകാശ നിഷേധത്തിനെതിരെ ട്രഷറികൾക്കു മുന്നിൽ പെൻഷൻകാർ പ്രതിഷേധിച്ചു

Kannur

കണ്ണൂർ: സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾ അനുവദിക്കാതെയും ആനുകൂല്യങ്ങൾ അനന്തമായി തടഞ്ഞുവെക്കുകയും കവരുകയും ചെയ്യുന്ന പിണറായി സർക്കാറിൻ്റെ അവകാശ നിഷേധത്തിന്നെതിരെ പ്രതിഷേധിച്ച് ജില്ലയിലെ 15 ട്രഷറികൾക്ക് മുന്നിൽ കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) പ്രകടനവും ധർണ്ണയും നടത്തി.

കണ്ണൂരിൽ സംസ്ഥാന പ്രസിഡൻ്റ് എം.പി വേലായുധൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.വി ഗംഗാധരൻ പഴയങ്ങാടിയിലും സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ പയ്യന്നൂരിലും ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റംഗങ്ങളായ വി.വി ഉപേന്ദ്രൻ ചക്കരക്കല്ലിലും എ.കെ സുധാകരൻ പാനൂരിലും കെ.വി ഭാസ്ക്കരൻ തളിപ്പറമ്പിലും ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ കൊളച്ചേരിയിലും ജില്ലാ സെക്രട്ടറി പി സുഖദേവൻ ശ്രീകണ്ഠപുരത്തും തലശ്ശേരിയിൽ എ.ഐ.സി.സി മെമ്പർ വി.എ നാരായണനും ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.കെ രാജേന്ദ്രൻ കൂത്തുപറമ്പിലും എം.ജി ജോസഫ് മട്ടന്നൂരിലും പി.വി ബാലകൃഷ്ണൻ പേരാവുരിലും പി.പി ചന്ദ്രാഗതൻ ഇരിട്ടിയിലും പി.അബ്ദുൽ ഖാദർ ആലക്കോടും ടി. കുഞ്ഞികൃഷ്ണൻ ചെറുപുഴയിലും ഉദ്ഘാടനം ചെയ്തു.

12-ാം ശമ്പള-പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക, ഗഡുവായ 7 ശതമാനം 18 ശതമാനം ഡി.എ കുടിശ്ശിക അനുവദിക്കുക, 11-ാം പെൻഷൻ പരിഷ്ക്കരണ കുടിശികയുടെ തടഞ്ഞുവെച്ച 3 ഉം 4 ഉം ക്ഷാമാശ്വാസ കുടിശിക വിതരണം ചെയ്യുക. 2021 ന് ശേഷം വിരമിച്ചവരുടെ ശമ്പള പരിഷ്ക്കരണ കുടിശ്ശിക പൂർണ്ണമായും വിതരണം ചെയ്യുക.മെഡി സെപ്പ് അപാകതകൾ പരിഹരിച്ച് ഒ.പി ചികിത്സയും ഓപ്ഷനും ഉറപ്പ് വരുത്തുക. ക്ഷാമാശ്വാസം അനുവദിച്ചതിൻ്റെ കുടിശിക അനുവദിക്കുകയും ക്ഷാമാശ്വാസം അനുവദിക്കുമ്പോൾ മുൻ കാല പ്രാബല്യം ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.

ലഹരി വ്യാപനം തടയാൻ നിയമം കർക്കശമാക്കുകയും വിദ്യാലയങ്ങളിലും കലാലയങ്ങളിലും ധാർമിക വിഷയം സിലബസിൽ ഉൾപ്പെടുത്തുകയും ചെയ്യുക, ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച കെ.എസ്.എസ്.പി.എത്ത ശാ വർക്കർ സമരത്തിന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.