മേപ്പാടി: ധാരാളം കുടുംബങ്ങൾ താമസിക്കുന്ന റിപ്പൺ മയ്യത്തും കുന്നിന് സമീപം കെ എൻ എം വയനാട് ജില്ലാ കമ്മിറ്റിയുടെ സഹായത്തോടെ നടപ്പാക്കുന്ന കുടിവെളള പദ്ധതിക്ക് തുടക്കം കുറിച്ചു. കെ എൻ എം വയനാട് ജില്ല സെക്രട്ടറി സയ്യിദലി സ്വലാഹി പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ വീടുകളൽ കുടിവെളളം എത്തിക്കുന്നതോടൊപ്പം വഴിയാത്രക്കാര്ക്കുകൂടി ഉപകാരപ്പെടുന്ന പൊതു ടാപ്പ് കൂടി ഈ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. മൂപ്പൈനാട് പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ സാലിം പി കെ, വാർഡ് മെമ്പർ എ കെ റഫീഖ്, കെ പി ഇബ്രാഹിം, അയൂബ്ഖാൻ തലക്കൽ, എം പി എ ലത്തീഫ്, ഹംസ മദനി, അലി കെ, സഫിയ സി എച്ച് എന്നിവർ സന്നിഹിതരായിരുന്നു