പരിയാരം: വെറുപ്പിനെ മാനവികത കൊണ്ട് ചെറുത്ത് തോല്‍പ്പിക്കാന്‍ വിശ്വാസികള്‍ സന്നദ്ധരാകണമെന്ന് ഐ എസ് എം വയനാട് ജില്ല പ്രസിഡന്റ് ഹാസില്‍ മുട്ടില്‍ ആവിശ്യപ്പെട്ടു. പരിയാരം ഈദ് ഗാഹിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. റമളാനില്‍ കൈവരിച്ച വിശുദ്ധി നിലനിര്‍ത്തണം. തിന്മകളെ നന്മ കൊണ്ട് നേരിടാന്‍ വിശ്വാസികള്‍ക്കാകണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേര്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്തു.