നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം ഫെബ്രുവരി ഒന്‍പത് മുതല്‍ 18 വരെ മാണിക്കോട് മേള, സാംസ്‌കാരിക സമ്മേളനം, അന്നദാനം, വൈദ്യുത ദീപാലങ്കാരം എന്നിവയോടെ നടക്കും. ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന സാംസ്കാരിക പരിപാടിയില്‍ ഗോകുലം മെഡിക്കല്‍ കോളെജ് ചെയര്‍മാന്‍ ഗോകുലം ഗോപാലനെ ആദരിക്കുകയും കലാശ്രേഷ്ഠ പുരസ്‌കാരം സമര്‍പ്പിക്കുകയും ചെയ്യും.
ഫെബ്രുവരി ഒന്‍പതിന് രാവിലെ ആറുമണിക്ക് ഗണപതി ഹോമം, ഒന്‍പതിന് പഞ്ചവിംശതി കലശം, 12 ന് അന്നദാനം, വൈകിട്ട് 6 ന് മഹോത്സവത്തിന്റെയും മാണിക്കോട് മേള, ദീപാലങ്കാരം എന്നിവയുടെ ഉദ് ഘാടനം, രാത്രി 8ന് ഗാനമേള എന്നവ നടക്കും. 10ന് രാവിലെ 6 ന് ഗണപതി ഹോമം, 9ന് കലശപൂജ, 12 ന് അന്നദാനം, രാത്രി 7ന് സംഗീതക്കച്ചേരി, 8ന് ചിറക്കര സലിം കുമാറിന്റെ കഥാപ്രസംഗം. 11ന് രാവിലെ 6ന് ഗണപതി ഹോമം, 9ന് കലശപൂജ, 12ന് അന്നദാനം, രാത്രി 8ന് നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരവും പൂരപ്പുറപ്പാട്. 12ന് രാവിലെ 6ന് ഗണപതി ഹോമം, 9ന് കലശപൂജ, 12ന് അന്നദാനം വൈകിട്ട് 6ന് കരോക്കെ ഗാനമേള, രാത്രി 8ന് നൃത്ത നാടകം കൊല്ലൂര്‍ക്കാവിലെ രക്തയക്ഷി. 13ന് രാവിലെ 6ന് ഗണപതി ഹോമം, 9ന് കലശപൂജ 12ന് അന്നദാനം വൈകിട്ട് 7ന് കരോക്കെ ഗാനമേള, രാത്രി 8ന് നൃത്തസന്ധ്യ നൃത്ത നിശീഥിനി.
14ന് രാവിലെ 6ന് ഗണപതി ഹോമം 9ന് കലശപൂജ 12ന് അന്നദാനം വൈകിട്ട് 6ന് നൃത്ത സന്ധ്യ, രാത്രി 8ന് കഥകളി, 15ന് രാവിലെ 6ന് ഗണപതി ഹോമം, 9ന് കലശപൂജ, ഉച്ചക്ക് 12ന് അന്നദാനം, രാത്രി 8ന് വിഷ്വല്‍ ഗാന മാലിക ഹൃദയ ഗീതങ്ങള്‍. 16ന് രാവിലെ 6ന് ഗണപതി ഹോമം, 9ന് കലശപൂജ, 12ന് അന്നദാനം, വൈകിട്ട് 7ന് സര്‍പ്പക്കാവില്‍ വിശേഷാല്‍ പൂജയും പഞ്ചാരിമേളവും, രാത്രി 8ന് നാടകം ബാലരമ. 17ന് രാവിലെ 6ന് ഗണപതി ഹോമം 9ന് രുദ്രാഭിഷേകവും രുദ്ര ജപവും, 9 .30ന് സാംസ്‌കാരിക സമ്മേളനം, ശ്രീ ഗോകുലം മെഡിക്കല്‍ കോളെജ് ചെയര്‍മാന്‍ ഗോകുലം ഗോപാലന് ആദരവും കലാ ശ്രേഷ്ഠാ പുരസ്‌കാരം നല്‍കി ആദരിക്കലും, 12ന് അന്നദാനം വൈകിട്ട് 7ന് ഭഗവതി സേവ, 7.30ന് പുഷ്പാഭിഷേകം, രാത്രി 8ന് നൃത്ത നൃത്യങ്ങള്‍. 18ന് രാവിലെ 6ന് ഗണപതി ഹോമം, 7ന് ഘൃതധാര ആരംഭം, 11ന് ഉച്ച പൂജ, വൈകിട്ട് 6ന് പ്രദോഷ പൂജയും അഷ്ടാഭിഷേകവും, 6.30ന് ദീപാരാധന, 7ന് നൃത്ത നൃത്യം, രാത്രി 8.30ന് സൂപ്പര്‍ മെഗാ ഷോ, രാത്രി 2 മുതല്‍ നാടന്‍ പാട്ടും ദ്യശ്യാവിഷ്‌ക്കാരവും തിറ വെള്ളാട്ട്. വെളുപ്പിന് 5.30 ന് നിര്‍മ്മാല്യം എന്നിവ നടക്കും.