കല്പറ്റ: ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ ഭയമുള്ളതുകൊണ്ടാണ് സി പി എം അക്രമ രാഷ്ട്രീയം നടത്തുന്നതെന്ന് കെ പി സി സി മെമ്പര്‍ പി പി ആലി. പെരിയ കല്യോട്ടെ ധീര രക്തസാക്ഷികളായ ശരത്തിലാല്‍ കൃപേഷ് രക്തസാക്ഷിത്വ ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു പി പി ആലി.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഗസ്റ്റിന്‍ പുല്‍പ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ഡി സി സി സെക്രട്ടറി സി ജയപ്രസാദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഡിന്റോ ജോസ്, കെ കെ രാജേന്ദ്രന്‍, മുബാരീഷ് അയ്യാര്‍, ജിതിന്‍ ആഞ്ഞിലി, സുനീര്‍ ഇത്തിക്കല്‍, മുഹമ്മദ് ഫെബിന്‍, അര്‍ജുന്‍ ദാസ്, ഷൈജല്‍ കല്പറ്റ, രവിചന്ദ്രന്‍ പെരുന്തട്ട, അമല്‍ മണിയങ്കോട്, ഷബീര്‍ പുത്തൂര്‍വയല്‍, ശ്രീലേഷ് തുടങ്ങിയവര്‍ സംസാരിച്ചു.