അജ്മാനിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നിരവധി കാറുകള്‍ കത്തിനശിച്ചു

Gulf News GCC

ദുബൈ: അജ്മാനിലെ ഫാക്ടറിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധി കാറുകള്‍ കത്തിനശിച്ചു. ഇന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ അജ്മാനിലെ എണ്ണ ഫാക്ടറിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിലാണ് സംഭവം. തീ നിയന്ത്രണ വിധേയമാക്കി. പുലര്‍ച്ചെ 3.30 ന് ഫാക്ടറിയില്‍ തീപിടിത്തം ഉണ്ടായതായും ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടം, പ്രിന്റിംഗ് പ്രസ്, വെയര്‍ഹൗസുകള്‍, നിരവധി കാറുകള്‍ എന്നിവ കത്തിനശിച്ചതായും അജ്മാന്‍ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *