ആയഞ്ചേരി: കേരള പൊതുമരാമത്ത് വകുപ്പ് ബജറ്റില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ച് നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചതും ആരംഭിക്കുന്നതുമായ ആയഞ്ചേരിയിലെ മൂന്നു റോഡുകളുടെ ഉദ്ഘാടനം ജൂണ്‍ 12ന് 2.30 ന് ആയഞ്ചേരി ബസ്റ്റാന്റ് പരിസരത്ത് നടക്കും.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. പൊക്ലാറത്ത് താഴെ മാണിക്കോത്ത് താഴെ റോഡ്, ആയഞ്ചേരി തിരുവള്ളൂര്‍ റോഡ്, വില്ല്യാപ്പള്ളി ആയഞ്ചേരി റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുക.
ഉദ്ഘാടന പരിപാടികളോടനുബന്ധിച്ച് ആയഞ്ചേരി കമ്മ്യൂണിററി ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ചെയര്‍മാന്‍ കാട്ടില്‍ മൊയ്തു മാസ്റ്റര്‍, കണ്‍വീനര്‍ ടി വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, ഖജാന്‍ജി കെ സോമന്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, പി. യെം ലതിക എന്നിവര്‍ സംസാരിച്ചു.