പ്രതീക്ഷ യുവജന സമിതി പുക്കള മത്സരവും ഓണക്കോടി വിതരണവും നടത്തി

Kozhikode

കോഴിക്കോട്: പ്രതീക്ഷ യുവജന സമിതി കനാല്‍പാലം ഓണഘോഷത്തോടനുബദ്ധിച്ച് പൂക്കള മത്സരവും, തെരഞ്ഞെടുത്തവര്‍ക്ക് ഓണക്കോടിയും നല്‍കി. മാവേലിയുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വിടുകളില്‍ പൂക്കള മത്സരം സന്ദര്‍ശിച്ച് വിജയികളെ ജഡ്ജിമെറന്റ് കമ്മിറ്റി കണ്ടെത്തി, വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണവും നടത്തി.

സമ്മാനകൂപ്പണുകളില്‍ പങ്കെടുത്തവര്‍ക്കും നിരവധി സമ്മാനങ്ങള്‍ ലഭിച്ചു. സമ്മാന വിതരണം കെ.കെ സഹിര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പി.ടി സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പോനയില്‍ യുവജന വായനശാല സെക്രട്ടറി കെ.സുരേഷ് കുമാര്‍, ചെലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്റ്റര്‍ കെ.പി ജഗനാഥന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു, അജേഷ് ഒ,സനോജ് കുമാര്‍ വി, ഷൈജു ആറാം കണ്ടത്തില്‍, പി.കെ മഹേഷ്, അജീഷ് തോട്ടത്തില്‍, ജിജു ,എന്നിവര്‍ നേതൃത്വം നല്‍കി.