വായ്പ വിതരണവും രേഖ കൈമാറലും

Wayanad

കൽപ്പറ്റ: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസ് മുഖേന അയൽക്കൂട്ടം അംഗങ്ങൾക്കായി നടപ്പാക്കുന്ന വായ്പ വിതരണത്തിന്റെ ജില്ലാ തലഉദ്ഘാടനവും മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിവരുടെ രേഖ കൈമാറലും ഏപ്രിൽ 10 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.30ന് സിവിൽ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ നടക്കും. അഡ്വ. ടി .സിദ്ധിഖ് എം എല്‍ എ അധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും.