ആയഞ്ചേരി: ലോക ഹോമിയോ ദിനാചരണത്തിൻ്റെ ഭാഗമായി ആയഞ്ചേരി പഞ്ചായത്ത് ഹോമിയോ മെഡിക്കൽ ഓഫീർ യു.രഞ്ജിത്ത് ചന്ദ്രയെ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ ആദരിച്ചു. പാർശ്വഫലങ്ങളില്ലാതെ രോഗങ്ങൾ ഭേദമാക്കിയെടുക്കാൻ വലിയൊരു ജനക്കൂട്ടം ഇന്ന് ഹോമിയോപ്പതിയെ ആശ്രയിക്കുന്നുണ്ട്. ലഹരിക്ക് അടിമപ്പെട്ടവർക്കുള്ള വിമുക്തി ചികിത്സ, കുട്ടികൾ ഇല്ലാത്തവർക്കുള്ള ചികിത്സ ഉൾപ്പെടെ വിവിധ രോഗങ്ങൾക്ക് ഒട്ടേറെപ്പേർ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. BHMS, MD ബിരുദമുള്ള ഇദ്ദേഹം വളരെ സൗമ്യഭാവത്തിലുള്ള പെരുമാറ്റത്തിനുടമയും കോഴിക്കോട് ജില്ലാ പുനർജനി ലഹരി വിമുക്തി പദ്ധതിയുടെ കൺവീനർ കൂടിയാണ്. സേവന തൽപ്പരനായ ഇദ്ദേഹത്തിൻ്റെ OP യിൽ വൻ തിരക്ക് അനുഭവപ്പെടുന്നുണ്ടെന്ന് മെമ്പർ പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.എം ലതിക, വി എസ്. എച്ച് തങ്ങൾ, തെക്കിണിയില്ലത്ത് കുഞ്ഞബ്ദുള്ള, സി.വി കുഞ്ഞിരാമൻ മാസ്റ്റർ, കൃഷി ഓഫീസർ,കൃഷി അസിസ്റ്റൻ്റ്മാരായ
ഹോമിയോ അറ്റൻ്റർ പി.കെ സജി , പ്രബിൻ രാജൻ, തുടങ്ങിയവർ സംബന്ധിച്ചു.
