ക്യു എച് എൽ എസ് പുതിയ ബാച്ച് ആരംഭിച്ചു

Kozhikode

കോഴിക്കോട്: പരിശുദ്ധ ഖുർആന്റെ വ്യവസ്ഥാപിത പഠന സംരംഭമായ ഖുർആൻ ഹദീസ് ലേണിംഗ് സ്കൂളിന്റെ (QHLS) പുതിയ ബാച്ച് സൗത്ത് ബീച്ച് ബറാമി പള്ളിയിൽ ആരംഭം കുറിച്ചു. വിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് അമീർ അത്തോളി ഉദ്ഘാടനം ചെയ്തു. കെ വി മുഹമ്മദ് ശുഹൈബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പിസി ജംഷീർ സ്വാഗതം പറഞ്ഞു. സഫ്‌വാൻ ബറാമി അൽ ഹിക്കമിയാണ് ക്ലാസിന് നേതൃത്വം നൽകുന്നത്. സൗത്ത് ബീച്ച് ബറാമി പള്ളിയിൽ എല്ലാ വ്യാഴാഴ്ചയും മഗരിബ് മുതൽ ഇഷാ വരെയാണ് പഠനത്തിന്റെ സമയം. പ്രായഭേദമന്യേ സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. ഇപ്പോൾ സൂറത്തുൽ നംല് പഠിപ്പിക്കുന്നത്.