കോഴിക്കോട്: കേരള ജംഇയ്യത്തുൽ ഉലമയുടെ(കെ.ജെ.യു) നൂറാം വാർഷികത്തോടാനുബന്ധിച്ച് സംഘടിപ്പിക്കുന്ന നവോത്ഥാന ചരിത്ര സമ്മേളനം നാളെ(2025 ഏപ്രിൽ 13 ഞായർ) വൈകിട്ട് 5മണി മുതൽ കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് നടക്കും. സമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. കേരളീയ പൊതു നവോത്ഥാനത്തിൽ മുസ്‌ലിം പണ്ഡിതന്മാരുടെ പങ്ക്, കേരള മുസ്‌ലിം നവോത്ഥാനം: ഇസ്‌ലാഹി പ്രസ്ഥാനം മുന്നിൽ നടന്നതെങ്ങനെ, കോഴിക്കോട് മുസ്‌ലിം നവോത്ഥാനത്തിന്റെ തലസ്ഥാനം, നവോത്ഥാനം: അവകാശ വാദങ്ങളും നേർ ചരിത്രവും എന്നീ വിഷയങ്ങളിൽ പി.പി ഉണ്ണീൻ കുട്ടി മൗലവി, ഈസ മദനി, കെ.വി അബ്ദുല്ലത്തീഫ് മൗലവി, ഡോ.ഹുസൈൻ മടവൂർ, മുസ്തഫ തൻവീർ, സദാദ് അബ്ദുസ്സമദ്, അഹമ്മദ് അനസ് മൗലവി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിക്കുമെന്ന് കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി അറിയിച്ചു.
