കെ എ എം എ ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു

Kozhikode

കോഴിക്കോട് : വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിയുടെ വ്യാപനത്തിന് തടയിടുന്നതിനുവേണ്ടി കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ എ എം എ ) സംസ്ഥാന തലത്തിൽ നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ജില്ലാതല പ്രചരണ ഉദ്ഘാടനം നടന്നു.

പഠനമാണ് ലഹരി മറ്റുള്ളതിനോട് നോ പറയാം എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പയിൻ സോഷ്യൽ പോലീസിംഗ് ഡിവിഷൻ കോഴിക്കോട് സിറ്റി അസിസ്റ്റൻറ് നോഡൽ ഓഫീസർ ശ്രീ പ്രേമൻ മുചുകുന്ന് ( അസി: സബ്ബ് ഇൻസ്പെക്ടർ) ഉദ്ഘാടനം ചെയ്തു. പുതിയറ ബി.ഇ എം യു .പി സ്കൂൾ പ്രധാനാധ്യാപിക കെ ലൈസമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. ജനമൈത്രി പ്രൊജക്ട് & സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ജില്ലാ കോർഡിനേറ്റർ ശ്രീ : ഉമേഷ് നന്മണ്ട (അസി സബ്ബ് ഇൻസ്പെക്ടർ ) മുഖ്യപ്രഭാഷണം നടത്തി.

പുതിയറ ബി.ഇ.എം യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കെ.എ.എ.എ ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഖാൻ വയ്യാനം, റീജാ ജാനറ്റ്, സൂസൻ ആഗ്നസ്, സുചിത്ര മേരി, പി.ടി എ അംഗം മുഹമ്മദ് അസ്‌ലം, വിദ്യാർത്ഥികളായ അൽത്താഫ് ഹുസൈൻ, സഅദ് അൻവർ, തുടങ്ങിയവർ പങ്കെടുത്തു. 2026 മാർച്ച് 31 വരെയാണ് ക്യാമ്പയിൻ കാലാവധി.