കോഴിക്കോട് : ലോക പുസ്തകദിനാചരണത്തിൻ്റെ ഭാഗമായി ചെലവൂർ-ചേവായൂർ വില്ലേജുകളിലെ ഗവ. എൻജിഒ ക്വാർട്ടേഴ്സ് , മെഡിക്കൽ കോളേജ് കാമ്പസ്, സാവിയോ, ജെഡിറ്റി ഇസ്ലാം , മനത്താനത്ത് എഎൽപി, മൂഴിക്കൽ എംഎൽ പി, ചെലവൂർ ഗവ.എൽ പി എന്നീ വിദ്യാലയങ്ങൾക്കുള്ള പുസ്തകങ്ങൾ പ്രശസ്ത കവി പി കെ ഗോപി ക്ക് കൈമാറി ഡോ. ഒ എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സ്വന്തം കഥാസമാഹാരങ്ങളായ പാത്തുമ്മയുടെ ചിരി, ജൂലി, ബി പോസിറ്റീവ്, നോവൽ ബെല്ലഡോണ എന്നിവയുടെ 10 വീതം കോപ്പികളാണ് ഡോ. രാജേന്ദ്രൻ കൈമാറിയത്. ഇവയോടൊപ്പം മാതൃഭൂമി ബുക്സ്, ചിന്താ പബ്ളിഷേഴ്സിൽ നിന്നുള്ള ബാലശാസ്ത്ര ഗ്രന്ഥങ്ങളും ചേർത്ത് ദർശനം സാംസ്കാരിക വേദി ഗ്രന്ഥശാലക്ക് സമീപമുള്ള സ്കൂൾ ലൈബ്രറികൾക്കും സ്കൂൾ അമ്മ വായന മുറികൾക്കും കൈമാറും.
പൊറ്റമ്മൽ മോഡേൺ ഇ എൻ ടി സൂപ്പർ സ്പെഷ്യാലിറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ പി കെ ഗോപി പുസ്തകദിന സ്വന്തം കവിത ചൊല്ലി. ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ, ശില്പി ഗുരുകുലം ബാബു, എം എൻ സത്യാർഥി ട്രസ്റ്റ് സെക്രട്ടറി ഒ കുഞ്ഞിക്കണാരൻ, ദർശനം വനിത വേദി ജോയിൻ്റ് കൺവീനർ ശശികല മഠത്തിൽ എന്നിവർ സംസാരിച്ചു.