തിരുവനന്തപുരം: നിയമനിര്‍മ്മാണം നടത്തേണ്ടവരും നിയമപാലനം നടപ്പിലാക്കേണ്ടവരും ഡോക്ടര്‍മാര്‍ക്ക് നേരെ കാട്ടുന്ന അലംഭാവം സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. നിര്‍മ്മല്‍ ഭാസ്കറും, സെക്രട്ടറി ഡോ. റോസ്നാരാ ബീഗവും പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത നിയമസംവിധാനത്തിന് കുടപിടിക്കുന്ന സമീപനമാണ് ഈക്കാര്യത്തില്‍ നിയമ നിര്‍മ്മാണം നടത്തേണ്ട ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഇത് ഉള്‍ക്കൊണ്ട് കൊണ്ട് ആശുപത്രി ആക്രമണങ്ങള്‍ ഇനിയും ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ആ ജനപ്രതിനിധിക്ക് കൂടെ ഉണ്ടാകുമെന്നും കെജിഎംസിടിഎ പറഞ്ഞു.
ഡോക്ടര്‍മാര്‍ക്ക് എതിരെ ശാരീരികവും മാനസികവുമായ ആക്രമണങ്ങള്‍ നിരന്തരം നടന്നു കൊണ്ടിരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന തരത്തില്‍ സത്വര നടപടികള്‍ എടുക്കേണ്ടതിന് പകരം, താമസം വരുത്തുന്ന നിയമങ്ങളാണ് നിലവില്‍ ഉള്ളത്. അതിന് പരിഹാരം ഉണ്ടാക്കുന്നതിനായി നിയമനിര്‍മ്മാണം സംഘടന ആവശ്യപ്പെടുമ്പോള്‍ നിലവിലുള്ള നിയമ സംവിധാനം തന്നെ അട്ടിമറിക്കുന്ന ഒരു വിഭാഗം ജനങ്ങളോട് നിയമ നിര്‍മ്മാണ സഭയുടെ ഭാഗമായ ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിലുള്ള ആഹ്വാനം നല്‍കുന്നത് നിരാശാജനകമാണെന്നും കെജിഎംസിടിഎ വ്യക്തമാക്കി.
ഹൈക്കോടതിയും കേരളത്തിലെ പൊതുസമൂഹവും ഭരണാധികാരികളും സാംസ്കാരിക സാഹിത്യ നായകന്മാരും ആശുപത്രി ആക്രമണങ്ങളെ ശക്തമായി അപലപിക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുവാന്‍ എംഎല്‍എ നിയമസഭയില്‍ നടത്തിയ ആഹ്വാനം ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തില്‍ ആരോഗ്യ രംഗത്ത് മെച്ചപ്പെട്ട സൗകര്യം ഒരുക്കേണ്ടതും, രോഗീപരിചരണത്തിന് ആവശ്യമായ സൗകര്യം ഒരുക്കേണ്ടതും സര്‍ക്കാരാണ്. ആ സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ പങ്കാളിയാകുന്ന നിയമസഭാ അംഗം പോലും ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ ഇത്തരം പ്രസ്താവനകള്‍ പറയുമ്പോള്‍ കേരളത്തിലെ ആരോഗ്യമേഖലില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആകെ ആശങ്കയിലുമാണ്. ഈ സാഹചര്യത്തില്‍ ഇത്തരലത്തിലുള്ള കലാപാഹ്വാനം ചെയ്ത ബഹു എംഎല്‍എ അത് പിന്‍വലിച്ച് ആശുപത്രി ജീവനക്കാര്‍ക്കും, ഡോക്ടര്ക്കാര്ക്കും സൈര്യമായും, ജീവന് ഭീഷണിയില്ലാതെ ജോലി ചെയ്യുവാനുള്ള നിയമനിര്‍മ്മാണത്തിന് മുന്‍കൈ എടുക്കണമെന്നും കെജിഎംസിടിഎ അഭ്യര്‍ത്ഥിച്ചു.
പത്തനാപുരം എംഎല്‍എയുടെ വിവാദ പരാമര്‍ശത്തിനെതിരെ കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന പ്രതിക്ഷേധ യോഗം കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി ഡോ റോസ്നാരാ ബീഗം ഉദ്ഘാടനം ചെയ്തു.
മുന്‍ പ്രസിഡന്റ് ഡോ ബിനോയ് എസ്, ഐഎംഎ ജില്ലാ സെക്രട്ടറി ഡോ അല്‍ത്താഫ്, ഐഎംഎ സൗത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ പ്രശാന്ത് സി വി, കെഎംപിജിഎ സംസ്ഥാന പ്രസിഡന്റ് ഡോ റുവേസ് എ, മെഡിക്കല്‍ കോളേജ് യൂണിയന് ജന. സെക്രട്ടറി അഖില, കെജിഎംസിടിഎ മുന്‍ പ്രസിഡന്റ് ഡോ. കവിതാ രവി , യൂണിറ്റ് സെക്രട്ടറി ഡോ കലേഷ് എസ്, മുന്‍ സംസ്ഥാന സെക്രട്ടറി ഡോ അരവിന്ദ് സി എസ്, കെജിഎംഒഎ ജില്ലാ സെക്രട്ടറി ഡോ, സുനിത, ഡോ. ബിന്ദു ( കെജിഎഒഎ) എന്നിവര്‍ നേതൃത്വം നല്കി.