ഉന്നത വിദ്യാഭ്യാസ എക്സ്പോ -മിനിദിശ നെയ്യാറ്റിൻകരയിൽ

Thiruvananthapuram

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ്& കൗൺസലിംഗ് സെല്ലിൻെ നേതൃത്വത്തിൽ നടത്തുന്ന ഉന്നത വിദ്യാഭ്യാസ എക്സ്പോ – മിനി ദിശ 2024 ഡിസംബർ 6, 7 തീയതികളിൽ നെയ്യാറ്റിൻകര ഗവ. ഗേൾസ് എച്ച് എസ് എസിൽ നടക്കും. 6 ന് രാവിലെ 9. 30 ന് ഹയർ സെക്കൻഡറി അക്കാഡമിക് ജെ.ഡി ഡോ .ഷാജിതയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം കെ. ആൻസലൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. സുധ, കരിയർ ഗൈഡൻസ് സെൽ സ്റ്റേറ്റ് കോ-ഓഡിനേറ്റർ ഡോ. അസീം സി.എം, ജില്ലാ കോ-ഓഡിനേറ്റർ ശ്രീദേവി, നെയ്യാറ്റിൻകര ഗേൾസ് എച്ച് എസ് എസ് പ്രിൻസിപ്പൽ ജി.ദീപ, എച്ച് എം ആനി ഹെലൻ, സി.ജി.& എ സി ജോയിൻ്റ് കോ ഓഡിനേറ്റർ ശുഭ എസ് നായർ, വിദ്യാഭ്യാസ ജില്ലാ കൺവീനർ രാധികാ ഉണ്ണികൃഷ്ണൻ, ജില്ലാ കോ- ഓഡിനേറ്റർ പി.ഹരി, പ്രോഗ്രാം കൺവീനർ അഭിലാഷ് എസ് എസ് എന്നിവർ പങ്കെടുക്കും. കെ-ഡാറ്റ് ഉൾപ്പെടെ ഇരുപതോളം സ്റ്റാളുകൾ മേളയിൽ ഉണ്ടായിരിക്കും. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഏഴ് സെമിനാറുകളും ഉണ്ടാകുമെന്ന് ജില്ലാ കോ- ഓഡിനേറ്റർ പി.ഹരി അറിയിച്ചു.