കെ. എൻ. എം മദ്റസ പൊതു പരീക്ഷ സമാപിച്ചു

Kozhikode

കോഴിക്കോട്: കെ.എൻ.എം വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ നടത്തപ്പെടുന്ന മദ്റസ പൊതു പരീക്ഷ വിവിധ സെൻ്ററുകളിൽ സമാപിച്ചു. അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിലേക്കായി നടന്ന പരീക്ഷയിൽ കേരളത്തിന് പുറമെ കർണാടകം, ലക്ഷദ്വീപ്, അന്തമാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളിൽ മെയ് 17 നാണ് പരീക്ഷ ആരംഭിക്കുന്നത്. ഈ മാസം 21ന് വിവിധ കേന്ദ്രങ്ങളിൽ മൂല്യനിർണയം ആരംഭിക്കും. മെയ് ആദ്യ വാരം പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കെ. എൻ. എം വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എം.ടി. അബ്ദുസ്സമദ് സുല്ലമി, വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ: അബ്ദുൽ ഹഖ്, ബോർഡ് സെക്രട്ടറി ടി അബ്ദുൽ അസീസ് സുല്ലമി, പരീക്ഷാ ബോർഡ് ചെയർമാൻ ടി. അബൂബക്കർ നന്മണ്ട,പരീക്ഷാ കൺട്രോളർ ഹംസ പുല്ലങ്കോട് , ബോർഡ് അംഗങ്ങൾ അവലോകന യോഗത്തിൽ പങ്കെടുത്തു. സംഘടനാ ഭാരവാഹികൾ, ബോർഡ് അംഗങ്ങൾ, മുഫത്തിശുമാർ തുടങ്ങിയവർ പരീക്ഷാ സെൻ്ററുകൾ സന്ദർശിച്ചു.