ലഹരി മാഫിയക്ക് താക്കി തായി കെ.എൻ.എം മർകസുദ്ദഅവ കുടുംബ റാലി

Malappuram

മഞ്ചേരി: കോരിച്ചൊരിയുന്ന മഴയത്തും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറ് കണക്കിന് കുടുംബങ്ങൾ അണി നിരന്ന ലഹരി വിരുദ്ധ ഭീകര വിരുദ്ധ റാലി ലഹരി മാഫിയക്കും ഭീകര സംഘങ്ങൾക്കും ശക്തമായ താക്കീതായി മാറി. കെ.എൻ.എം മർകസുദ്ദഅവ യും പോഷക ഘടകങ്ങളും സംസ്ഥാന വ്യാപകമായി നടത്തി വരുന്ന നല്ല കേരളം പദ്ധതിയുടെ ഭാഗമായി കെ.എൻ.എം മർകസുദഅവ ജില്ലാ സമിതിയാണ് എടവണ്ണ മുതൽ മഞ്ചേരി വരെ വൻ ജന പങ്കാളിത്തത്തോടെ റാലി സംഘടിപ്പിച്ചത്.

അരാജക വാദം തിരുത്തണം ലഹരിയെ തുരത്തണം എന്ന സന്ദേശവുമായി നടത്തിയ കുടുംബ റാലി എടവണ്ണ മുതൽ വിവിധ കേന്രങ്ങളിൽ സ്വീകരണം ഏറ്റു വാങ്ങി മഞ്ചേരിയിലാണ് സമാപിച്ചത്.

ലഹരിക്കെതിരെ, ലിബറലിസത്തിനെതിരെ, തീവ്രവാദത്തിനെതിരെ സന്ധിയില്ലാ സമരസസജ്ജരായി മുദ്രാവാക്യം മുഴക്കി നീങ്ങിയ റാലിയിൽ കേരളത്തെ ലഹരിമുക്തമാക്കുക ഭരണഘടന സംരക്ഷിക്കുക തുടങിയ ബാനറുകൾക്ക് കീഴിൽ കുട്ടികളും, വൃദ്ധരും സ്ത്രികളും അണി നിരന്നു. കേരളത്തെ ലഹരിമുക്തമാക്കി നല്ല കേരളം സൃഷ്ടിക്കാൻ സർക്കാർ മദ്യത്തിൽ നിന്നുള്ള വരുമാനം വേണ്ടെന്നു വെക്കാൻ ഇച്ഛാശക്തി കാണിക്കണമെന്ന് കുടുംബ റാലി ആവശ്യപ്പെട്ടു.റാലി പി.കെ ബഷീർ എം.എൽ എ ഉദ്ഘാടനം ചെയ്തു. കെ.എൻ എം ജില്ലാ സി ക്രട്ടറി കെ അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മദ്യനിരോധ സമിതി സംസ്ഥാന പ്രസിഡണ്ട് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ,ജാഥാ ക്യാപ്റ്റൻ കെ.എം ഹുസൈൻ,പഞ്ചായത്ത് പ്രസിഡണ്ട് പി. അഭിലാഷ് , സക്കീന ടീച്ചർ വണ്ടൂർ , ഫാസിൽ ആലുക്കൽ, എം.പി.കരീം സുല്ലമി,ശാക്കിർ ബാബു കുനിയിൽ ‘ സംസാരിച്ചു. സമാപന സംഗമം എ.പി.അനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഐ.എസ് എം സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.ടി. അൻവർ സാദത്ത്, ഡോ. ജാബിർ അമാനി,ജലാൽ കാരക്കുന്ന്, ബിലാൽ പുളിക്കൽ , ഡോ. സി.എ. ഉസാമ സംസാരിച്ചു. റാലിക്ക് ‘അബ്ദു റഷീദ് ഉഗ്രപുരം, ‘ വി.സി. സക്കീർ മൗലവി, മിസ്അബ് സ്വലാഹി, ശംസുദ്ധീൻ അയനിക്കോട് , ഗഫൂർ സ്വലാഹി , ഇൽയാസ് മോങ്ങം,ഹബീബ് മൊറയൂർ, ഫിറോസ് ബാബു അരിപ്ര , ടി.ടി. ഫിറോസ്, റഫീഖ് വെള്ളുവമ്പ്രം, ശമീർ പന്തലിക്കൽ, വീരാൻകുട്ടി അരൂർ,ആദിൽ നസീഫ് മങ്കട ,ആശിബ പത്തപ്പിരിയം,ഫാതിമ മഞ്ചേരി, മുസ്ഫർ മമ്പാട്, റഫീഖ് അകമ്പാടം അംന വണ്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.