സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് പഠിതാക്കളുടെ സംഗമം നടത്തി

Kannur

തലശ്ശേരി : പ്രമാണ ബോധ്യത്തോടെ മതം പഠിക്കുന്നതിന് കെ.എൻ.എം.മർകസുദ്ദഅവ സംസ്ഥാന കമ്മിറ്റി ആവിഷ്ക്കരിച്ച് നടപ്പാക്കിയ സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസിൻ്റെ പുന്നോൽ ചാപ്റ്റർ പഠിതാക്കളുടെ സംഗമവും കോഴ്സ് പൂർത്തീകരിച്ചവർക്കുള്ള സാക്ഷ്യപത്ര വിതരണവും നടന്നു. പുന്നോൽ സലഫി സെൻ്ററിൽ കെ.എൻ.എം. മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ. ഇസ്മയിൽ കരിയാട് ഉദ്ഘാടനം ചെയതു. പുതിയ ചോദ്യങ്ങൾക്ക് പഴയ ഉത്തരം മതിയാവാത്ത ഇക്കാലത്ത് വേദവെളിച്ചത്തിലൂടെ സമകാല പ്രസക്തമായ ശരിയായ ഉത്തരങ്ങളും പരിഹാരവും കണ്ടെത്താനാവുമെന്ന് ഇസ്മയിൽ കരിയാട് പറഞ്ഞു. സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ചെയർമാർ ശംസുദ്ദീൻ പാലക്കോട് അധ്യക്ഷത വഹിച്ചു.

സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് പുന്നോൽ ചാപ്റ്റർ പ്രസിദ്ധീകരിച്ച ‘ഓർമത്താളുകൾ’ ആറാം ലക്കം എം എസ് എം സംസ്ഥാന പ്രസിഡണ്ട് ജസിൻ നജീബ് കെ എം.സുലൈഖക്ക് കോപ്പി നൽകി പ്രകാശനം ചെയ്തു. ന്യൂമാഹി ഗ്രാമപ്പഞ്ചായത്തംഗം ഷഹദിയ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് പുന്നോൽ ചാപ്റ്ററിൻ്റെ പുതിയ ബേച്ചിൻ്റെ ഉൽഘാടനം എസ്.വി. ഖൈറുന്നിസ ഫാറൂഖിയ നിർവഹിച്ചു. കെ. എൻ. എം. മർകസുദ്ദഅവാ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരിമ്പുലാക്കൽ ഖുർആൻ പഠനത്തിൻ്റെ രീതിശാസത്രം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.പി. സി.റബീസ്, ഡോ മുഹമ്മദ്, നജീബ് മനോളി, റമീസ് പാറാൽ, മറിയം സിതാര, ഷാഹിദ അബ്ദുല്ല, സുമയ്യ അബൂബക്കർ,മിദ്ലാജ, വി എം ഹാരിസ്, വി എം ഷകീല, കെ എം സുലൈഖ, കെ.എം. അബ്ദുല്ല, സജ്ന സാജിദ് ,ഷഹനാസ് മൻസൂർ എന്നിവർ പ്രസംഗിച്ചു.