ViRBAC Animal health India എന്ന കമ്പനി അവരുടെ സിഎസ്ആർ ഫണ്ട് വിനിയോഗിച്ച് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സംഭാവന ചെയ്ത 47,000 രൂപ വിലവരുന്ന വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം പാടിച്ചിറ വെറ്ററിനറി സർജൻ ഡോക്ടർ ലക്ഷ്മി എസ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി കെ വിനുരാജൻ, എച്ച് എം ഇൻ ചാർജ് ഷാന്റി ഇ കെ, എസ്എംസി ചെയർമാൻ അബ്ദുൽ റസാക്ക്, പി ടി എ വൈസ് പ്രസിഡണ്ട് രാജേന്ദ്രൻ,എം പി ടിഎ പ്രസിഡണ്ട് ഗ്രേസി റെജി, സന്തോഷ് ഏജെ എന്നിവർ ആശംസ അർപ്പിച്ചു.

ഇത് ലഭ്യമാകുന്നതിന് വേണ്ടി പ്രവർത്തിച്ചത് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും, പ്രസ്തുത കമ്പനിയുടെ വയനാട് ജില്ല ബിസിനസ് ഓഫീസറുമായ അനീഷ് പള്ളത്ത് ആണ്. സ്കൂളിൻറെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് കൂടുതൽ സഹായങ്ങൾ അദ്ദേഹം കമ്പനിയുടെ ഭാഗത്ത് നിന്നും വാഗ്ദാനം ചെയ്തു. പിടിഎ, എസ് എം സി, എംപി ടിഎ അംഗങ്ങൾ, അധ്യാപകർ,വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പരിപാടിക്ക്.. രഘു എം ആർ നന്ദി രേഖപ്പെടുത്തി.