കൊടുവള്ളി: പൊഴുതന ലൗ ഷോറിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി അരങ്ങ് കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍. അവശകലാകാരന്‍മാരെയും ഭിന്നശേഷി വിദ്യാര്‍ഥികളേയും കാന്‍സര്‍ ബാധിതരേയും സഹായിക്കുന്നതിന് അരങ്ങിന്റെ നേതൃത്വത്തിന്‍ നടന്ന് വരുന്ന സാന്ത്വനം പദ്ധതിയുടെ ഭാഗമായി ലൗ ഷോറിലെ 35 ഭിന്നശേഷി വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പരിചാരകര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് വസ്ത്രങ്ങള്‍, ഭക്ഷണ കിറ്റുകള്‍, ധനസഹായം എന്നിവ വിതരണം ചെയ്തു. അരങ്ങ് പ്രവര്‍ത്തകര്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികളുടേയും ഒരു വര്‍ഷത്തെ ചിലവും ഏറ്റെടുത്തു.
വിദ്യാര്‍ഥികള്‍ക്ക് വിനോദയാത്രയും ഒരുക്കിയിട്ടുണ്ട്. അരങ്ങ് രക്ഷാധികാരിയും മുന്‍ എം.എല്‍.എയുമായ കാരാട്ട് റസാഖ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മൈജി ചെയര്‍മാന്‍ എ.കെ.ഷാജി സഹായ പദ്ധതികളുടെ സമര്‍പ്പണം നിര്‍വ്വഹിച്ചു.
കാന്‍സര്‍ ബാധിതയായ അതിജീവിത സുനീറ മുണ്ടക്കുറ്റിക്ക് ചികില്‍സ സഹായമായി ഒരു ലക്ഷം രുപയും എ.കെ.ഷാജി ചടങ്ങില്‍ കൈമാറി. അരങ്ങ് കലാസാംസ്‌കാരിക വേദി ചെയര്‍മാന്‍ കെ.കെ.അലി കിഴക്കോത്ത് അധ്യക്ഷതവഹിച്ചു. എ.കെ. അഷ്‌റഫ്, എ.കെ. ഗഫൂര്‍, എ .കെ. ഹാരിസ്, സൈന്‍ മുഹമ്മദ് ഫാരിസ്, കലാം വാടിക്കല്‍, ഒ.പി. റസാഖ്, ഇ.സി. മുഹമ്മദ്, നാസര്‍ പട്ടനില്‍, ഹസ്സന്‍ കച്ചേരിമുക്ക്, പി. വി. എസ്. ബഷീര്‍, റഷീദ് സൈന്‍, ടി. പി. എ. മജീദ്, ടി.പി. നാസറുദധീന്‍, ഷാനവാസ് കോരങ്ങാട്, കാരാട്ട് റഹീം, പ്രിന്‍സിപ്പാള്‍ സ്മിത ഷാജു സംസാരിച്ചു. അരങ്ങ് കണ്‍വീനര്‍ കണ്‍വീനര്‍ അഷ്‌റഫ് വാവാട് സ്വാഗതവും ലൗ ഷോര്‍ ട്രസ്റ്റ് അംഗം അസീസ് വയനാട് നന്ദിയും പറഞ്ഞു.