കല്പറ്റ: സുല്‍ത്താന്‍ബത്തേരി ഉപജില്ലയിലെ ഉച്ചഭക്ഷണ പരിപാടിയില്‍ ഉള്‍പ്പെട്ട സ്‌കൂളുകളുടെ സോഷ്യല്‍ ഓഡിറ്റ് കഴിഞ്ഞ വിദ്യാലയങ്ങളുടെ പബ്ലിക് ഹിയറിങ് സുല്‍ത്താന്‍ബത്തേരി അസംപ്ഷന്‍ എ യു പി സ്‌കൂളില്‍ നടന്നു. പബ്ലിക് ഹിയറിങ് സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമ്പിളി സുധി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലതാ ശശി അധ്യക്ഷയായിരുന്നു. സുല്‍ത്താന്‍ബത്തേരി മുനിസിപ്പാലിറ്റി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ന്യൂമീല്‍ സൂപ്പര്‍വൈസര്‍ സി എസ് പ്രഭാകരന്‍ സോഷ്യല്‍ ഓഡിറ്റ് പദ്ധതി വിശദീകരണം നടത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് ജില്‍സ് ഗോപിനാഥ്, ഹെഡ്മാസ്‌റ്റേഴ്‌സ് ഫോറം പ്രതിനിധി സ്റ്റാന്‍ലി ജേക്കബ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുല്‍ത്താന്‍ബത്തേരി നൂണ്‍ മീല്‍ ഓഫീസര്‍ ടി പി ദിലീപ്കുമാര്‍ സ്വാഗതം ആശംസിച്ചു.
തുടര്‍ന്ന് അഞ്ച് സ്‌കൂളുകള്‍ വീതമുള്ള രണ്ട് ക്ലസ്റ്ററുകള്‍ ആയി തിരിഞ്ഞിരുന്ന് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പി ടി എ പ്രസിഡണ്ടുമാരായ വിനോദ്, ഷിജു, ടിജി ചെറുതോട്ടില്‍ കൃഷി ഓഫീസര്‍ അനുപമ, അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍, അലി അമ്പുകുത്തി വിവിധ സ്‌കൂളുകളില്‍ നിന്നും വന്ന പ്രധാന അധ്യാപകര്‍, അധ്യാപികമാര്‍, മറ്റ് അധ്യാപകര്‍, ഉച്ചഭക്ഷണം പാകം ചെയ്യുന്നവര്‍, എസ് എം സി അംഗങ്ങള്‍, ഉച്ചഭക്ഷണ കമ്മിറ്റി അംഗങ്ങള്‍ പി ടി എ മദര്‍ പി ടി എ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ക്ക് ജില്‍സ് ഗോപിനാഥ് മറുപടി പറഞ്ഞു. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് അന്തിമ ഓഡിറ്റ് റിപ്പോര്‍ട്ട് കില സോഷ്യല്‍ ഓഡിറ്റ് ഫെസിലിറ്റേറ്റര്‍മാരായ സിജി റോഡ് റിഗ്‌സ്, എം ആര്‍ പ്രഭാകരന്‍ എന്നിവര്‍ അവതരിപ്പിച്ചു. അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.