കെമിസ്ട്രി ടീച്ചേഴ്സ് അസോസിയേഷൻ യാത്രയയപ്പും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു 

Wayanad

മുട്ടിൽ : സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് വയനാട് ജില്ലാ കെമിസ്ട്രി ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് സംഘടിപ്പിച്ചു. പൂതാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിബു കെ ആർ, മുട്ടിൽ ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ കെമിസ്ട്രി അധ്യാപകൻ സുരേഷ് കെ എന്നിവർക്കാണ് യാത്രയപ്പ് നൽകിയത്. 

പ്രിൻസൽമാരായി സ്ഥാനക്കയറ്റം ലഭിച്ച അജേഷ് എ ആർ, ശിവപ്രസാദ് പി, അമ്പിളി ജോൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ സെക്രട്ടറി ബിജു ഒ.ജെ, പ്രസിഡണ്ട് ബിന്ദു വി ജെ, വൈസ് പ്രസിഡണ്ട് ബിനേഷ് രാഘവൻ ,ബെന്നി എ എം , അന്നമ്മ ജോൺ ,ഡാർലി ക്ലയർ ജോസ്, സജീവൻ പി ടി, ലിയോ മാത്യു , റോയ് വി ജെ എന്നിവർ സംസാരിച്ചു