പടിഞ്ഞാറത്തറ: വൈത്തിരി മാനന്തവാടി താലൂക്കുകളെ വിഭജിച്ച് പടിഞ്ഞാറത്തറ ആസ്ഥാനമായി താലൂക്ക് രൂപികരിക്കണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോമോൻ വയനാട് ആവശ്യപ്പെട്ടു. പിന്നോക്കം നില്കുന്ന ആദിവാസി മേഖലകളിൽ വികസനം എത്തിക്കാൻ വയനാട് ജില്ലയിൽ നിലവിലെ താലൂക്കുകൾ വിഭജിച്ച് പുന:ക്രമീകരണം നടത്തണമെന്നുo അദ്ദേഹം ആവശ്യപ്പെട്ടു.
