മേപ്പാടി: ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഡെര്‍മറ്റോളജിസ്റ്റ്, വെനറിയോളജിസ്റ്റ് ആന്‍ഡ് ലെപ്രോളോജിസ്റ്റും(ഐ എഡിവിഎല്‍) മലബാര്‍ ഡെര്‍മറ്റോളജി ക്ലബ്ബും സംയുക്തമായി നടത്തിയ സംസ്ഥാന സമ്മേളനമായ മിഡ് ക്യുറ്റികോണ്‍ കേരളാ 2023ന് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആദിത്യമരുളി. സമ്മേളനം വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിനേഷ് പി. ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയിലെ ഉന്നമനത്തിന് അത്യാവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡി എം ഒ പറഞ്ഞു.
ഐ എ ഡി വി എല്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഫൈസല്‍ എം എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഡോ. അനുരാധ, ഇമ്മീഡിയറ്റ് പാസ്‌ററ് പ്രസിഡന്റ് ഡോ. കെ മുഹമ്മദ്, ഇലക്ട് പ്രസിഡന്റ് ഡോ. ഫിറോസ് കെ, മലബാര്‍ ഡെര്‍മറ്റോളജി ക്ലബ് പ്രസിഡന്റ് ഡോ. രേണുക ടി, സെക്രട്ടറി ഡോ. ശ്രീബിജു എം കെ, സമ്മേളനത്തിന്റെ ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. ഗഫൂര്‍ കെ, ട്രഷറര്‍ ഡോ. ധന്യ, സയിന്റിഫിക് ചെയര്‍പേഴ്‌സണ്‍ ഡോ. റഹിമ സലീം, കണ്‍വീനറും ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് തൊക്ക് രോഗ വിഭാഗം മേധാവിയുമായ ഡോ. ജയദേവ് ബഡ്കരര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും ക്ലാസ്സുകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. അമല്‍ ശ്യാം നന്ദി പ്രകാശിപ്പിച്ചു. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് തൊക്ക് രോഗ വിഭാഗം ഡോക്ടര്‍മാരായ ഡോ. പമീല തെരേസ ജോസഫ്, ഡോ. പ്രണയ ഭാഗ്‌ടെ, ഡോ. ഷാസിയ കലാം എന്നിവര്‍ നേതൃത്വം നല്‍കി.