നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളുമായി പുലിയാട്ടം എന്ന സിനിമ മാര്‍ച്ച് 10ന് തിയേറ്ററില്‍ എത്തുന്നു

Cinema

കൊച്ചി: ജനപ്രിയ ചാനല്‍ ഷോകളുടെ സ്‌ക്രിപ്റ്റ് റൈറ്ററായ സന്തോഷ് കല്ലാറ്റ് രചന നിര്‍വഹിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുലിയാട്ടം. 2018ല്‍ പുറത്തിറങ്ങിയ പാപ്പാസ് എന്ന ചിത്രത്തിന്റെ തിരക്കഥ രചന സന്തോഷ് ആണ് നിര്‍വഹിച്ചിരുന്നത്. സെവന്‍ മാസ്റ്റര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാജു അബ്ദുല്‍ഖാദര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആനന്ദ് മേനോന്‍, ബിജു എം, രാജേഷ് മാരത്ത് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. റഷീദ് അഹമ്മദ് ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നു.സുധീര്‍ കരമന, മീരാ നായര്‍, മിഥുന്‍ എം ദാസ്,സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര, ബിഞ്ചു ജേക്കബ്,വിക്ടര്‍ ലൂയി മേരി,ചന്ദ്രന്‍ പട്ടാമ്പി, ജഗത് ജിത്ത്, സെല്‍വരാജ്, ആല്‍വിന്‍ ,മാസ്റ്റര്‍ ഫഹദ് റഷീദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പുലി ജോസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജോസ് തൃശൂരിലെ ഒരു വലിയ പുലി കളിക്കാരന്‍ ആയിരുന്നു.ജീവിതത്തില്‍ സംഭവിച്ച ദുരന്തം അയാളെ മദ്യപാനിയാക്കി മാറ്റിയപ്പോള്‍ പുലിക്കളി അയാള്‍ പാടെ ഉപേക്ഷിക്കുന്നു. ജോസിന്റെ പുലിക്കളിയുടെ ആരാധകനായ മനോഹരന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു വരുമ്പോള്‍, ജോസിന്റെ പുലിക്കളി വീണ്ടും കളിക്കുവാന്‍ ആവശ്യപ്പെടുന്നു. ഭാര്യ മേരിയുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് വീണ്ടും പുലിവേഷം കെട്ടുവാന്‍ ജോസ് തീരുമാനിക്കുന്നു. തുടര്‍ന്ന് ജോസിന്റെയും മനോഹരന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ അനാവരണം ചെയ്യുന്ന ചിത്രമാണ് പുലിയാട്ടം.

നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പുലിയാട്ടത്തിന് ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. മിലാന്‍ ഗോല്‍ഡ് അവാര്‍ഡ്‌സ് ഒഫീഷ്യല്‍ സെലക്ഷന്‍. ന്യൂയോര്‍ക്ക് മൂവി അവാര്‍ഡ്‌സ് ഹോണറബിള്‍ മെന്‍ഷന്‍. ഉെ്രെകനിയന്‍ ഡ്രീം ഫെസ്റ്റിവല്‍ ഒഫീഷ്യല്‍ സെലക്ഷന്‍. അനട്ടോളിയന്‍ ഫിലിം അവാര്‍ഡ്‌സ് അവാര്‍ഡ് വിന്നര്‍. ഫോക്‌സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ബെസ്റ്റ് ഫീച്ചര്‍ ഫിലിം. ഫെസ്റ്റിവല്‍ നാപ്പോളിയന്‍ ഓണ്‍ ക്യാമ്പ്‌സ് എല്‍സിസ് ഇന്‍ പാരീസ് ഒഫീഷ്യല്‍ സെലക്ഷന്‍. 10വേ നോയിഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഡയറക്ടര്‍, ഒഫീഷ്യല്‍ സെലക്ഷന്‍ എന്നീ പുരസ്‌കാരങ്ങളാണ് നേടിയിരിക്കുന്നത്.

എഡിറ്റിംഗ് സച്ചിന്‍ സത്യ, മ്യൂസിക്ക് & ബിജിഎംവിനീഷ് മണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മുജീബ് ഒറ്റപ്പാലം, സൗണ്ട് ഡിസൈനര്‍ഗണേഷ് മാരാര്‍, ഗാന രചയിതാവ്‌റഫീഖ് അഹമ്മദ്, ആലാപനംമഞ്ജരി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍രവി വാസുദേവ്. അസോസിയേറ്റ് ഡയറക്ടര്‍ഷെറീന സാജു, കലാസംവിധാനം വിഷ്ണു നെല്ലായ മേക്കപ്പ്മണി മരത്താക്കര, കോസ്റ്റുംസ് സുകേഷ് താനൂര്‍. സ്റ്റില്‍സ്പവിന്‍ തൃപ്രയാര്‍, ഡി ഐ ലീല മീഡിയ. വി എഫ് എക്‌സ് & ടൈറ്റില്‍ വാസുദേവന്‍ കൊരട്ടിക്കര, ഡിസൈന്‍സ് സവിഷ് ആളൂര്‍. പി ആര്‍ ഒ എം കെ ഷെജിന്‍.

Leave a Reply

Your email address will not be published. Required fields are marked *