യു എസ് എസ് ജേതാക്കളെ അനുമോദിച്ചു.

Kannur

തലശ്ശേരി : മുബാറക ഹയർ സെക്കൻ്ററി സകൂളിൽ നിന്നും യു എസ് എസ് ജേതാക്കളായ 22 വിദ്യാർത്ഥികളെ പി ടി എ, സ്റ്റാഫ്, മാനേജ്മെൻ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ് അധ്യക്ഷനായി. മാനേജർ സി ഹാരിസ് ഹാജി ഉപഹാരസമർപ്പണം നടത്തി.

പ്രധാനധ്യാപകൻ കെ പി നിസാർ, മാനേജ്മെൻ്റ് സെക്രട്ടറി ബഷീർ ചെറിയാണ്ടി, പ്രസിഡണ്ട് എ കെ സക്കറിയ്യ, പി ടി എ പ്രസിഡണ്ട് തഫ്‌ലീം മാണിയാട്ട്, പി ടി എ വൈസ് പ്രസിഡണ്ട് എം ഫയാസ് ജലീൽ, ഹർഷിദ് കെ, എം കുഞ്ഞിമൊയ്തു, ടി അബ്ദുൽ സലാം, കെ എം അഷ്റഫ്, എൻ കെ ഹാരിസ്, കെ പി നിസാർ, എം പി റഹീന, വി അബ്ദുൽ ജലീൽ, ഇ എം ആബിദ, സി എം സലീല, പി സി റബീസ് എന്നിവർ സംസാരിച്ചു.