മിശ്കാത്ത് എം.എസ്.എം സഹവാസ കേമ്പ് പാപ്പിനിശ്ശേരിയിൽ

Kannur

കണ്ണൂർ: ‘തിന്മയുടെ വേരറുത്ത് നന്മയുടെ തണലൊരുക്കാം ‘എന്ന സന്ദേശവുമായി പുതു തലമുറയ്ക്ക് മൂല്യബോധവും ധാർമ്മിക ചിന്തകളും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ഈ മാസം7 മുതൽ 10 വരെ എം.എസ്.എം (മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് ) ജില്ലാ കമ്മിറ്റിയുടെ മിശ്കാത്ത് സഹവാസ കേമ്പ് പാപ്പിനിശ്ശേരി വെസ്റ്റിൽ നടക്കും. ബോട്ട് ജെട്ടിക്ക് സമീപം എ.ആർ ഹെരിട്ടേജിൽ 15 മുതൽ 18 വരെയുള്ള ആൺകുട്ടികൾക്കുള്ളതാണ് കേമ്പ്. ഖുർആൻ, ഹദീസ് പഠനം, കർമ്മാനുഷ്ഠാനങ്ങളുടെ പ്രാക്ടിക്കൽ സെഷനുകൾ, വ്യക്തിത്വ വികസനം,കരിയർ പ്ലാനിങ് ,സ്കിൽ ഡെവലപ്പ്മെൻ്റ്, ഫീൽഡ് ട്രിപ്പ്, ഗെയ്മുകൾ, ആക്ടിവിറ്റികൾ തുടങ്ങിയതിൽ പ്രഗത്ഭരായ13ഫാക്കൽറ്റികൾ ക്ലാസ്സെടുക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: 9995550460,8281042132