നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം; പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍

Crime

കോഴിക്കോട്: സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന എറണാകുളം സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി ലൈംഗീക പീഡനം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ എറണാകുളം സ്വദേശികളായ അമല്‍ ( 21 ), അമ്പാടി (19) എന്നിവരെയാണ് കസബ ഇന്‍സ്പക്ടര്‍ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.

വിദ്യാര്‍ഥികളില്‍ ഒരാള്‍ നഗരത്തിലെ സ്വകാര്യ കോളജില്‍ ഡയാലിസിസിന് പഠിക്കുന്നു. മറ്റൊരാള്‍ എറണാകുളത്ത് കോളജ് വിദ്യാര്‍ത്ഥിയാണ്. പ്രതികളുടെ മൊഴിയെടുത്തു. തുടര്‍ന്ന് അറസ്‌റ് രേഖപ്പെടുത്തി. രാവിലെ കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *