മതേതര പാരമ്പര്യത്തെ ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒത്താശ ചെയ്യരുത്: കെ.എൻ എം മർക്കസു ദ അവ

Malappuram

മഞ്ചേരി : രാജ്യത്തിൻ്റെ സവിശേഷമായ മതേതര പാരമ്പര്യത്തെ ദുർബലപ്പെടുത്താൻ കേന്ദ്ര- സർക്കാർ ഒത്താശ ചെയ്യരുതന്നും വൈവിധ്യങ്ങൾ തച്ചുടച്ച് ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാനുള്ള ശ്രമങ്ങൾക്കെതിരെ മതേതര മനസ്സുള്ളവർ ജാഗ്രവത്താകണമെന്നും കെ.എൻ എം മർക്കസു ദ അവ ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു.

മഞ്ചേരി ഇസ്ലാമിക് സെൻററിൽ നടന്ന സംഗമം ഫോക്കസ് ഇന്ത്യ സിഇഒ ഡോ. യു പി യഹ് യാഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എംപി അബ്ദുൽ കരീം സുല്ലമി അധ്യക്ഷത വഹിച്ചു .സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ മൂസ സുല്ലമി ആമയൂർ ജില്ലാ സെക്രട്ടറി കെ അബ്ദുൽ അസീസ് മാസ്റ്റർ ,കെ എം ഹുസൈൻ ,അഹമ്മദ് കുട്ടി എടവണ്ണ,കെ എം ബഷീർ ,നൂറുദ്ദീൻ എടവണ്ണ ,ശാക്കിർ ബാബു കുനിയിൽ, ത്വാഹിറ ടീച്ചർ, റഫീഖ് അകമ്പാടം , മുസഫർ മമ്പാട് തുടങ്ങിയവർ സംസാരിച്ചു