മുജാഹിദ് സമ്മേളനം: മെഗാ വളണ്ടിയർ സംഗമം നടന്നു

Malappuram

കരിപ്പൂർ ( വെളിച്ചം നഗർ ): മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു സമ്മേളന നഗരിയിൽ മെഗാ വളണ്ടിയർ സംഗമം നടന്നു. സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ദി മെസേജ് സയൻസ് എക്സിബിഷൻ്റേയും കിഡ്സ് പോർട്ടിൻ്റേയും ഡെമോൺസ്ട്രേറ്ററുമാരുടെ സംഗമം കെ.എൻ.എം മർക്കസുദഅവ സംസ്ഥാന ട്രഷറർ എം. അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു.

എം.എസ് എം സംസ്ഥാന പ്രസിഡണ്ട് ജസീം സാജിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആദിൽ നസീഫ് മങ്കട, കെ.എൻ.എം സംസ്ഥാന സെക്രട്ടറിമാരായ എൻ. എം അബ്ദുൽ ജലീൽ, അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ, ഐ. ജി.എം സംസ്ഥാന ജനറൽ സെക്രട്ടറി ഫാത്തിമ ഹിബ, ഡോ. മുബശിർ പാലത്ത്, നബീൽ പാലത്ത് എന്നിവർ സംസാരിച്ചു. മുബശിറ ലൈമ, സവാദ് പൂനൂർ, ഫഹീം പുളിക്കൽ, ഷഹീം പറവന്നൂർ, നദ നൗറിൻ എന്നിവർ നേതൃത്വം നൽകി.