പല്ലാർ കെ എം എം സ്ക്കൂൾ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

Malappuram

തിരുന്നാവായ : പല്ലാർ കെ എം എം ഹൈസ്കൂൾ ജെ ആർ സി യൂണിറ്റ് വെട്ടിച്ചിറ ആർദ്രം ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

വൈരങ്കോട് ഹൈടെക് പ്ലേ സ്കൂളിൽ ഗ്രൗണ്ടിൽ നടന്ന ക്യാമ്പ് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡോ: മുഹമ്മദ് സുഹൈൽ ആരോഗ്യ
ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. അഡ്വ : നാസർ പരപ്പിൽ അധ്യക്ഷത വഹിച്ചു. അക്ബർ അമരിയിൽ, സി. മൊയ്തീൻ ഹാജി, ഉസ്മാൻ അമരിയിൽ, തയ്യിൽ ബാവ ഹാജി, ജലിൽ തൊട്ടി വളപ്പിൽ , സി. മുഹമ്മദ് നിഷാദ്, ടി. ഷമീർ, ടി.രിഹ് ല ഫാത്തിമ, പി. അഷ്ഫാഖ് അലി , കെ. സക്കീർ , പി. മജീദ് എന്നിവർ പ്രസംഗിച്ചു. അഞ്ഞൂറോളം പേർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.