തിരുന്നാവായ : വൈരങ്കോട് കമ്മറമ്പ് കൂട്ടായ്മ കരിയർ ഗൈഡൻസ് ക്ലാസ്സും വിദ്യാർത്ഥികൾക്കുള്ള ആദരവും സംഘടിപ്പിച്ചു . തലക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പർ കെ
.കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു.കുട്ടായ്മ പ്രസിഡന്റ്‌മുഹമ്മദ് ബാപ്പു അമരിയിൽ അധ്യക്ഷത വഹിച്ചു.
എസ്. എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരം തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മെമ്പർ ഫക്കറുദ്ധീൻ കൊട്ടാരത്ത് വിതരണം ചെയ്തു.
എഡ്യൂക്കേഷനൽ മോട്ടിവേറ്റർ ജലീൽ വൈരങ്കോട് ആർട്ടിഫിഷൽ ഇൻ്റലിജൻസ് കാലത്തെ കരിയർ ഓപ്ഷൻ എന്ന വിഷയത്തെ സംബന്ധിച്ച് ക്ലസ്സെടുത്തു.
അബ്ദുൽ ലത്തീഫ് കമ്മറമ്പ്,വി. നൗഫൽ ,നൗഷാദ് എന്ന ബാവ , എ വി അനീഷ് , ടി.മജീദ് , എം നബീൽ എന്നിവർ പ്രസംഗിച്ചു.