റോഡ് അപകടത്തിൽ മുസ്ലിംലീഗ് പ്രക്ഷോഭത്തിന്

Wayanad

വെണ്ണിയോട് : കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പ്രധാന പാതയായ ഊട്ടുപാറ ചെന്നലോട് റോഡ് വെണ്ണിയോട് ഹോമിയോ പരിസരത്ത് പുഴയിടിച്ചൽ മൂലം അപകട ഭീഷണിയിലായിട്ട് ഒരു വർഷത്തോളമായി. നാട്ടുകാരുടെയും ജനപ്രതിനിധികളുടേയും നിരന്തരമായുള്ള അഭ്യർത്ഥനയേ തുടർന്ന് പണി ടെണ്ടറായാങ്കിലും ഇന്നേവരെ ആയിട്ടും പണി തുടങ്ങിയിട്ടില്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കാൻ മുസ്ലിം ലീഗ് ഒമ്പതാം വാർഡ് കമ്മിറ്റി തിരുമാനിച്ചു. എം ഷാഫി ഹാജിയുടെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മുസ്ഥഫ വി കെ , മമ്മൂട്ടി എ, നാസർ പി , അലി കെ കെ,മൂസവികെ, ജംഷീർ കെ, മുഹമ്മദലി എം അനസ് ജെ, എം ഉമ്മർ,എം സിറാജ് സിദ്ധീഖ് തുടങ്ങിയവർ സംബദ്ധിച്ചു.