മഞ്ചേരി: അരാജക ”വാദം തിരുത്തണം ലഹരിയെ തുരത്തണം എന്ന പ്രമേയത്തിൽ കെ എൻ എം മർക്കസു ദഅവ ജില്ലാ സമിതിയും പോഷക ഘടകങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന സന്ദേശ വാഹന പ്രചാരണ പരിപാടിക്ക് ഇന്ന് തുടക്കമാകും..ഇന്ന് പത്തിന് വഴിക്കടവ് അങ്ങാടിയിൽ വെളിച്ചം സംസ്ഥാന ചെയർമാൻ എംപി അബ്ദുൽ കരീം സുല്ലമി ഉദ്ഘാടനം ചെയ്യും.
വിവിധ കേന്ദ്രങ്ങളിൽ സക്കീർ മൗലവി വി സി , ആദിൽ നസീഫ് മങ്കട ,ഷമീർ സ്വലാഹി, ലുക്മാൻ പോത്തുകല്ല് ,കെഎം ഹുസൈൻ. ശാക്കിർ ബാബു കുനിയിൽ,ഫാസിൽ ആലുക്കൽ,റഫീഖ് അകമ്പാടം , സക്കീന ടീച്ചർ വണ്ടൂർ , ഷ ദ ലിസ്മ സംസാരിക്കും. വിവിധ കേന്ദ്രങ്ങളിൽ പര്യടനം പൂർത്തീകരിച്ച് എട്ടുമണിക്ക് പെരിന്തൽമണ്ണയിൽ സമാ.പ്പിക്കും.സമാപന സംഗമത്തിൽ ഡോ. യുപി യഹ് യാഖാൻ മദനി സംസാരിക്കും. വാഹന പ്രചാരണത്തിന്റെയും അതിൻ്റെ ഭാഗമായി ശനിയാഴ്ച നടക്കുന്ന നല്ല കേരളംകുടുംബ റാലിയുടെയും പ്രഖ്യാപന ഉദ്ഘാടനം ടിവി ഇബ്രാഹിം എംഎൽഎ നിർവഹിച്ചു.