കെ എൻ എം മർക്കസു ദഅവ സന്ദേശ പ്രചാരണം തുടങ്ങി, കുടുംബ റാലി നാളെ

Malappuram

മഞ്ചേരി :അരാജകവാദം തിരുത്തണം ലഹരിയെ തുരത്തണമെന്ന് പ്രമേയത്തിൽ കെ എൻ എം മർക്കസുദ്ദഅവ ജില്ലാ സമിതിയും പോഷക ഘടകങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന സന്ദേശ പ്രചാരണം ജില്ലയിൽ തുടങ്ങി.വെളിച്ചം സംസ്ഥാന ചെയർമാൻ എം പി അബ്ദുൽ കരീം സുല്ലമി ഉദ്ഘാടനം ചെയ്തു. കെ എം ഹുസൈൻ അധ്യക്ഷത വഹിച്ചു.വിവിധ കേന്ദ്രങ്ങളിൽ ഡോ. യു പി യഹിയാക്കാൻ മദനി,ആദിൽ നസീഫ് മങ്കട. ഷദ ലിസ്മ,മിസ്അബ് സ്വലാഹി , വി സി സക്കീർ മൗലവി, ഷമീർ സ്വലാഹി, ലുഖ്മാൻ പോത്തുകല്ല് അബ്ദുൽ ഗഫൂർ സ്വലാഹി, നൂറുദ്ധീൻ എടവണ്ണ ‘ ശാക്കിർ ബാബു കുനിയിൽ, ഹസൈനാർ സ്വലാഹി സംസാരിച്ചു .സന്ദേശ പ്രചാരണത്തിന്റെ ഭാഗമായുള്ള കുടുംബ റാലി നാളെ ശ്രനി) മൂന്നുമണിക്ക് എടവണ്ണയിൽ പി കെ ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്യും.ഏഴുമണിക്ക് ചെരണിയിൽ സമാപിക്കും സമാപന സമ്മേളനം എ പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും