മഹാത്മാ സാംസ്കാരിക വേദി സ്നേഹാദരം സംഘടിപ്പിച്ചു

Thiruvananthapuram

മഹാത്മാ സാംസ്കാരിക വേദി യുടെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് സ്നേഹാദരം നൽകി. നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ ഉദ്ഘാടനം ചെയ്തു.സർവ്വീസിൽ നിന്നും വിരമിക്കുന്ന അമരവിള സ്റ്റാൻലി , ഭാര്യ ബീനാറാണി , അജിത്കുമാർ റ്റി, സിന്ധു എസ്.എസ്, ബിന്ദു വി, കെ. എസ്. ഗോപകുമാർ എന്നിവർക്ക് സ്നേഹാദരം നൽകി. യോഗത്തിൽ കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത എം. സതീഷ് കുമാർ നെ ആദരിച്ചു. നെയ്യാറ്റിൻകര സനൽ, കെ.ആർ. പദ്മകുമാർ, ചമ്പയിൽ സുരേഷ്, അഡ്വ. മഞ്ചവിളാകം ജയകുമാർ, അജയാക്ഷൻ പി.എസ്, ശ്രീധരൻ നായർ, റോയ് കെ.ജെ എന്നിവർ പങ്കെടുത്തു.

യോഗത്തിൽ മഹാത്മാ സാംസ്കാരിക വേദി സംഘടിപ്പിച്ച കഥാമൽസര വിജയികൾക്ക് പുരസ്കാരം നൽകി. പള്ളിച്ചൽ രാജമോഹനൻ്റെ ആഫ്രിക്കൻ ചിന്തകൾ ക്കാണ് ഒന്നാം സ്ഥാനം യു. കൃഷ്ണാഞ്ജലിയുടെ വൈറസ് , എച്ച് ജോൺ കുമാർ എഴുതിയ ഒരു വണ്ടിക്കാളയുടെ ഓർമ്മ -എന്നിവ രണ്ടാം സ്ഥാനം നേടി. കല്ലിയൂർ വിശ്വംഭരൻ എഴുതിയ പടവുകൾ , ശ്രീലക്ഷ്മി എം.എസ് എഴുതിയ പ്രിയപ്പെട്ടൊരാൾ എന്നിവ മൂന്നാം സ്ഥാനവും നേടി.