പടിഞ്ഞാറത്തറ: ചുരം ബദൽ റോഡുകൾക്കെതിരെ പാരിസ്ഥിതിക പ്രത്യാഘാതം തടസ്സമായി ഉന്നയിക്കുന്ന പരിസ്ഥിതിവാദികൾ പുഴിത്തോട് പടിഞ്ഞാറത്തറ റോഡ്, മേപ്പാടി തുരങ്ക പാത / ആനക്കാംപൊയിൽ തുരങ്ക പാത എന്നിവയിൽ ഏതാണ് പാരിസ്ഥിതിക പ്രത്യാഘാതം കുറഞ്ഞെതെന്ന് കാര്യകാരണ സഹിതം വ്യക്തമാക്കണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജോമോൻ വയനാട് ആവശ്യപ്പെട്ടു, ബദൽ പാതകൾക്ക് തുരങ്കം വെക്കുന്നത് പരിസ്ഥിതി വാദികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
