വിദ്യാഭ്യാസരംഗം സക്രിയമാക്കണം: വിസ്ഡം

Kozhikode

കോഴിക്കോട് : കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം വൈജ്ഞാനിക പദ്ധതികൾ കൊണ്ട് സക്രിയമാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ എജുക്കേഷൻ ബോർഡ് സംഘടിപ്പിച്ച മദ്രസ പ്രവേശനോൽഘാടന സംഗമം അഭിപ്രായപ്പെട്ടു. മദ്രസ വിദ്യാഭ്യാസം സാമൂഹിക പരിഷ്കരണത്തിന് നിധാനമാണെന്നും സംഗമം ആവശ്യപ്പെട്ടു. സംഗമത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

സംഗമം മെട്രോ കാഡിയെക്ക് ഹോസ്പിറ്റൽ ചെയർമാൻ ഡോ: പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ പ്രസിഡണ്ട് വി ടി ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ട്രഷറർ കെ സജ്ജാദ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ജില്ലാ മദ്രസ ബോർഡ് കൺവീനർ ഐ പി മൂസ മുഖ്യ പ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി എ എം ജംഷീർ, വിസ്റ്റൻസ് സ്റ്റുഡൻസ് ജില്ലാ വൈസ് പ്രസിഡണ്ട് യാസീൻ അബൂബക്കർ, മാങ്കാവ് മണ്ഡലം സെക്രട്ടറി ഫൈസൽ കമ്പിളി പറമ്പ്, മുസ്തഫ മൗലവി, പിടിഎ പ്രസിഡണ്ട് ഉമ്മർ നശാഫ്, മുജീബ് കെ വി അൻഷാസ് തുടങ്ങിയവർ പ്രസംഗിച്ചു.
സി കെ നാസിക് സ്വാഗതവും സുനൈജ് കലോഹ് നന്ദിയും പറഞ്ഞു.