മഞ്ചവിളാകം ഗവ. യു.പി.സ്കൂൾ പ്രവേശനോത്സവം ഉൽസവ ലഹരിയായി. സ്കൂൾ കവാടത്തിൽ വെച്ച് അദ്ധ്യാപകരും പി.ടി.എ, എസ്.എം.സി. അംഗങ്ങളും ചേർന്ന് കുട്ടികളെ വരവേറ്റു.
പ്രവേശനോത്സവത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം മഞ്ചവിളാകം ഗവ.യുപിഎസിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.താണുപിള്ള നിർവ്വഹിച്ചു.

കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ. എൻ.എസ്. നവനീത് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം വി.എസ്. ബിനു, പ്രഥമാധ്യാപകൻ എം.എസ്.പ്രശാന്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സന്ധ്യ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി.ബൈജു, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. പത്മകുമാർ, വാർഡ് മെമ്പർ വി.ബിന്ദു, TRCMPU മിൽമ ഭരണസമിതി അംഗം അജിത് സിംഗ്, SMC ചെയർമാൻ എസ്.വി സന്തോഷ് കുമാർ, BRC അംഗങ്ങൾ, രക്ഷകർത്താക്കൾ,
മിൽമ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ധനസഹായത്തോടെ നിർമ്മിച്ച ഹൈടെക് ടോയ്ലറ്റിൻ്റെയും, കൊല്ലയിൽ ഗ്രാമപഞ്ചായത്ത് ധനസഹായത്തോടെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനവും, മിൽമയുടെ ധനസഹായത്തോടെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ഇതോടൊപ്പം നടന്നു.
രക്ഷകർത്താക്കളുടെയും , നാട്ടുകാരുടെയും സജീവ സാന്നിദ്ധ്യവും, കുട്ടികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തെ അക്ഷരാർത്ഥത്തിൽ ഉത്സവമാക്കി മാറ്റി.